(+01219273+)കണ്ണൂര്‍: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കശ്മീരിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന സംഘത്തിലെ കണ്ണിയെന്ന് സംശയിക്കുന്ന ചക്കരക്കല്‍ മൗവ്വഞ്ചേരി സ്വദേശി മുജീബി(28)നെ പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച തലശ്ശേരി കോടതിയില്‍ ഹാജരാക്കും.
ഇയാളെ കായംകുളത്തിനടുത്ത് കൃഷ്ണപുരത്ത് കഴിഞ്ഞ 29ന് പോലീസ് കസ്റ്റഡിയിലെടുത്തതായി വിവരമുണ്ടായിരുന്നു. കണ്ണൂര്‍ തയ്യില്‍ സ്വദേശിയായ മുജീബ് എട്ടുവര്‍ഷത്തോളമായി മൗവ്വഞ്ചേരിക്കടുത്ത് കൊച്ചമുക്കില്‍ മുനീറ ഹൗസില്‍ ആണ് താമസം. കഴിഞ്ഞ ശനിയാഴ്ച പ്രത്യേക അന്വേഷണസംഘം മുജീബിന്റെ വീട്ടില്‍ റെയിഡ് നടത്തിയിരുന്നു. തയ്യില്‍ പള്ളിപ്രത്ത് മൊയ്തീന്റെ മകനാണ്. ഇതോടെ തീവ്രവാദബന്ധവുമായി കണ്ണൂരില്‍ മൂന്നുപേര്‍ അറസ്റ്റിലായി.....
No comments:
Post a Comment