പാലക്കാട്: ഐ.പി.എല്ലിലെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ ആവേശവുമായെത്തിയ സ്വപ്നില്‍ അസ്‌നോദ്കറും ഇന്ത്യന്‍താരം അജയ്‌രത്രയും കേരളത്തെ തല്ലിത്തകര്‍ത്തു. തകര്‍പ്പന്‍ സെഞ്ച്വറികളോടെ ഇരുവരും ഇന്നിങ്‌സ് കാത്തപ്പോള്‍ ഈ സീസണിലെ രഞ്ജി പ്ലേറ്റ്‌ലീഗിന്റെ ആദ്യദിനം ഗോവയുടെതായി.
അസ്‌നോദ്കറും (137) രത്രയും (109) പുറത്താകാതെ നേടിയ സെഞ്ച്വറികളുടെ ബലത്തില്‍ ഗോവ കേരളത്തിനെതിരെ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 328 റണ്‍സെടുത്തു. ടോസ് നഷ്ടപ്പെട്ടപ്പോള്‍ മുതല്‍ കാര്യങ്ങള്‍ കേരളത്തിനെതിരായിരുന്നു. പിച്ച് ആദ്യദിനം ബാറ്റിങ്ങിന് അനുകൂലമാകുമെന്ന പ്രവചനം ശരിവെക്കുന്നതായിരുന്നു ടോസ്‌നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഗോവന്‍നിരയുടെ പ്രകടനം.
ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ സ്വപ്നില്‍ അസ്‌നോദ്കറും സാഗുണ്‍ കാമത്തും ചേര്‍ന്ന് മികച്ചതുടക്കമാണ് നല്‍കിയത്.....
No comments:
Post a Comment