ബാംഗ്ലൂര്‍: മത്സരരംഗം വിട്ട, ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ മൂന്നാമത്തെ മികച്ച വിക്കറ്റ് വേട്ടക്കാരനായ കുംബ്ലെയെ (619 വിക്കറ്റ്) ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്പിന്‍ പരിശീലകനായി നിയമിക്കണമെന്ന് മുന്‍ താരങ്ങളായ അജിത് വഡേക്കര്‍, ഗുണ്ടപ്പ വിശ്വനാഥ്, ബി.ചന്ദ്രശേഖര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ രണ്ടു ദശകങ്ങളായി ഇന്ത്യയുടെ മാച്ച് വിന്നറാണ് കുംബ്ലെ. ക്രിക്കറ്റിനുവേണ്ടി വിലപ്പെട്ട സംഭാവനകള്‍ നല്കാന്‍ ഇനിയും അദ്ദേഹത്തിന് കഴിയും. കുംബ്ലെയുടെ പരിചയസമ്പത്ത് യുവ സ്പിന്നര്‍മാരെ വാര്‍ത്തെടുക്കുന്നതിന് ഉപകരിക്കും. മുന്‍കാല സ്പിന്നര്‍മാരായ ബിഷന്‍ സിങ് ബേദിയും ഏറപ്പള്ളി പ്രസന്നയും വിരമിച്ചപ്പോള്‍ അവരുടെ സേവനം ബി.സി.സി.ഐ. ഉപയോഗപ്പെടുത്തിയിരുന്നു.
No comments:
Post a Comment