Tuesday, November 04, 2008

സിനിമകള്‍ തിരഞ്ഞെടുത്തതില്‍ അപാകമെന്ന് ആരോപണം


കൊച്ചി: പതിമൂന്നാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് ചിത്രങ്ങള്‍ തിരഞ്ഞെടുത്തത് കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് സംവിധായകരായ ഡോ. ബിജുവും അശോക് ആര്‍. നാഥും പത്രസമ്മേളനത്തില്‍ പറഞ്ഞു. സാമൂഹിക പ്രസക്തിയുള്ള ചിത്രങ്ങളെ മേളയില്‍ അവഗണിച്ചു. ചിത്രങ്ങള്‍ തിരഞ്ഞെടുത്ത ജൂറി അംഗങ്ങളുടെ യോഗ്യത പരിശോധിക്കണം.

ജൂറി അംഗങ്ങളുടെ വ്യക്തിതാത്പര്യമനുസരിച്ചാണ് ചിത്രങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. മേളയില്‍ പങ്കെടുക്കുന്ന ചില ചലച്ചിത്രങ്ങളുടെ പേരുവിവരങ്ങള്‍ മാധ്യമങ്ങളോട് പറയുമ്പോള്‍ ജൂറി അംഗങ്ങള്‍ രംഗത്തുവന്നില്ല. ഇത് സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ അപാകം ഉണ്ടെന്ന് വ്യക്തമാക്കുന്നു.

രാമന്‍, മിഴികള്‍ സാക്ഷി എന്നീ സാമൂഹിക പ്രസക്തിയുള്ള ചിത്രങ്ങള്‍ ഒഴിവാക്കിയതിന്റെ കാരണം ജൂറി വ്യക്തമാക്കണം.....


No comments: