Tuesday, November 04, 2008

ടിബറ്റ് പോരാട്ടം പരാജയമെന്ന് ദലൈലാമ


(+01219271+)ടോക്യോ: ടിബറ്റിന്റെ സ്വയംഭരണാവകാശത്തിനുവേണ്ടി നടത്തിയ പരിശ്രമങ്ങള്‍ പരാജയത്തില്‍ കലാശിച്ചതായി ദലൈലാമ പറഞ്ഞു. ചൈനയുമായുള്ള ചര്‍ച്ചകളില്‍ പ്രശ്‌നപരിഹാരത്തിനുള്ള എല്ലാ സാധ്യതകളും ടിബറ്റുകാര്‍ ആരായണമെന്ന് ലാമ നിര്‍ദേശിച്ചു. ലാമയുടെ ദൂതന്‍മാര്‍ ചൈനയുമായി ചര്‍ച്ച നടത്തുന്നതിനിടെ ജപ്പാന്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് അദ്ദേഹം മനസ്സു തുറന്നത്.

ചൈന ഭരണകൂടത്തില്‍ തനിക്കുള്ള വിശ്വാസം നേര്‍ത്തുനേര്‍ത്തു വന്നതായി ദലൈലാമ പറഞ്ഞു. ടിബറ്റില്‍ അടിച്ചമര്‍ത്തല്‍ വര്‍ധിക്കുകയാണ്. എല്ലാം നല്ല രീതിയില്‍ത്തന്നെയാണെന്ന് നടിക്കാന്‍ എനിക്ക് കഴിയില്ല. പരാജയം ഞാന്‍ ഏറ്റെടുക്കുകയാണ്. ലാമ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

''ടിബറ്റിനകത്ത് ഗുണപരമായ മാറ്റം ഉണ്ടാക്കുന്നതില്‍ ഞങ്ങളുടെ സമീപനത്തിന് കഴിഞ്ഞില്ല.....


No comments: