Tuesday, November 04, 2008

പ്രതിസന്ധി ഇന്ത്യയെ ബാധിച്ചു; പിരിച്ചുവിടല്‍ പാടില്ല - പ്രധാനമന്ത്രി


(+01219312+)ന്യൂഡല്‍ഹി: ലോക സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചെലവു ചുരുക്കി ഉത്പാദനം കൂട്ടാന്‍ സാധ്യമായതെല്ലാം ചെയ്യണമെങ്കിലും ജീവനക്കാരെ പിരിച്ചുവിടുന്നതുള്‍പ്പെടെ പൊടുന്നനെയുള്ള നടപടികള്‍ സ്വീകരിക്കരുതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വ്യവസായികളോട് അഭ്യര്‍ഥിച്ചു.

''സാമ്പത്തികമാന്ദ്യം നേരിടാനുള്ള വഴികള്‍ ആലോചിക്കുമ്പോള്‍ സമൂഹത്തോടുള്ള കടമകൂടി വ്യവസായലോകം കണക്കിലെടുക്കണം. ഇപ്പോഴത്തെ വെല്ലുവിളികള്‍ സര്‍ക്കാരും വ്യവസായലോകവും വിശ്വാസമുള്ള പങ്കാളികളായി ഒന്നിച്ചുനിന്നു നേരിടണം. ആഗോളമാന്ദ്യം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അവസരങ്ങളാക്കി മാറ്റാന്‍ നമുക്ക് സാധിക്കണം''-രാജ്യത്തെ പ്രമുഖ വ്യവസായികളുമായും വ്യവസായ സംഘടനകളുടെ തലവന്‍മാരുമായും തിങ്കളാഴ്ച നടത്തിയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി പറഞ്ഞു.....


No comments: