Tuesday, November 04, 2008

ക്വത്‌റോച്ചിയുടെ കേസ് എഴുതിതള്ളണമെന്ന് സര്‍ക്കാര്‍


ന്യൂഡല്‍ഹി: ഇറ്റാലിയന്‍ വ്യാപാരിയായ ഒക്ടാവിയ ക്വത്‌റോച്ചിയുടെ പേരിലുള്ള കേസ് എഴുതിത്തള്ളാന്‍ സര്‍ക്കാരും സി.ബി.ഐയും സംയുക്തമായി സുപ്രിംകോടതിയെ സമീപിച്ചു. 65കോടിയുടെ അഴിമതിആരോപണത്തെക്കുറിച്ച് നല്‍കിയ പൊതുതാല്‍പര്യഹര്‍ജിയില്‍ 'പൊതുതാല്‍പര്യം' ഇല്ലാത്തതിനാല്‍ കേസ് തള്ളമെന്നാണ് ഇവരുടെ ആവശ്യം.

ചീഫ് ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണന്‍, ജസ്റ്റീസ് അഫ്താബ് അലം എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
രണ്ടുവര്‍ഷം മുമ്പ് അര്‍ജന്റീനയില്‍ ക്വത്‌റോചി അറസ്റ്റിലായ വിവരം കോടതിയെ അറിയിക്കുന്നതില്‍ സിബിഐ മുന്‍ഡയറക്ടര്‍ വീഴ്ചവരുത്തിയെന്നും പരാതി നല്‍കിയ അജയ് അഗര്‍വാള്‍ ആരോപിച്ചിരുന്നു.

എന്നാല്‍ ഈ പരാതികളില്‍ കഴമ്പില്ലെന്നും ഇവ പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണെന്നുമാണ് സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം കോടതിയില്‍ വാദിച്ചത്.....


No comments: