Tuesday, November 04, 2008

വിയറ്റ്‌നാം വെള്ളപ്പൊക്കം: മരിച്ചവരുടെ എണ്ണം 119-ആയി


ഹനോയി: വടക്കന്‍ വിയറ്റ്‌നാമില്‍ വെള്ളപ്പൊക്കത്തിലും പേമാരിയിലും മരിച്ചവരുടെ എണ്ണം 119-ആയി. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ തുടരുന്ന മഴ വിയറ്റ്‌നാമിന്റെ അതിര്‍ത്തിയ്ക്കടുത്തുള്ള ചൈനയുടെ ഭാഗങ്ങളിലും വന്‍നാശം വിതച്ചു. അവിടെ 34 പേരാണ് മരിച്ചത്.

1984-നു ശേഷം ഉണ്ടാകുന്ന ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്. ഒരാഴ്ചയായി വിയറ്റ്‌നാമിന്റെ വടക്കന്‍ പ്രദേശങ്ങളെല്ലാം തന്നെ വെള്ളത്തിനടിയിലാണ്. ശക്തമായ മഴ രക്ഷാപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നു.


No comments: