ന്യൂഡല്‍ഹി: കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന വ്യോമയാന മേഖലയ്ക്ക് ഇത് പ്രതീക്ഷയുണര്‍ത്തി വിമാന ഇന്ധനത്തിന് കിലോ ലിറ്ററിന് 2100 രൂപ കുറച്ചു. കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച 17 ശതമാനം വിലക്കുറവിന്റെ ഭാഗമായാണ് നടപടി. വിമാന ഇന്ധനത്തിന് കസ്റ്റംസ് നികുതി എടുത്തുകളഞ്ഞതാണ് വിലകുറയാന്‍ ഇടയാക്കിയത്.
ദിവസങ്ങള്‍ക്ക് മുമ്പ് ഇറക്കുമതി നികുതിയില്‍ അഞ്ച് ശതമാനത്തിന്റെ ഇളവ് അനുവദിച്ചിരുന്നു. ഇന്നലെ അര്‍ദ്ധ രാത്രിമുതല്‍ പുതിയ വില നിലവില്‍ വന്നു. അന്താരാഷ്ട്ര വിമാനങ്ങള്‍ക്കുള്ള ഇളവ് കിലോലിറ്ററിന് 35 അമേരിക്കന്‍ ഡോളര്‍ വരെയാണ്.
No comments:
Post a Comment