യു.എന്‍: ഇന്ത്യയും പാകിസ്താനും സംയുക്തമായി അഭ്യര്‍ത്ഥിക്കാതെ യു.എന്‍ കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടില്ലെന്ന് സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ വ്യക്തമാക്കി. ഇരുരാജ്യങ്ങളും പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് ഉറപ്പുണ്ടെന്ന് അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
ഫിലിപ്പൈന്‍സ്, ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനത്തിനു ശേഷം മടങ്ങിയെത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയിലെ മുഖ്യനേതാക്കളുമായി ചര്‍ച്ച നടത്തുകയും അത് എത്രയും വേഗം പരിഹരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
മന്‍മോഹന്‍ സിങ്ങും സര്‍ദാരിയും ന്യൂയോര്‍ക്കില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയത് തനിക്ക് പ്രതീക്ഷ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.....
No comments:
Post a Comment