കാസര്‍കോഡ്: ബാംഗ്ലൂരില്‍ നിന്ന് മംഗലാപുരം ഗോകര്‍ണ്ണത്ത് വിനോദയാത്രയ്‌ക്കെത്തിയ നഴ്‌സിങ്ങ് വിദ്യാര്‍ത്ഥികളെ കടലില്‍ കാണാതായി.
ബാംഗ്ലൂര്‍ കമലാ കോളേജ് ഓഫ് നഴ്‌സിങ്ങിലെ നാലു വിദ്യാര്‍ത്ഥികളാണ് ഒഴുക്കില്‍പ്പെട്ടത്. സന്ദീപ് (20), അരുണ്‍ (20), പുനിത് (21), രാജേഷ് (20) എന്നിവരാണവര്‍. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.
16 അംഗ വിനോദയാത്രാ സംഘം ഇന്നലെ രാത്രി ഏറെ വൈകി കടലില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് ഇവര്‍ തിരയില്‍പ്പെട്ടത്.
No comments:
Post a Comment