Monday, November 03, 2008

മുന്‍ ലോകസുന്ദരി യുക്താമുഖി വിവാഹിതയായി


നാഗ്പുര്‍: മുന്‍ ലോകസുന്ദരിയും നടിയുമായ യുക്താമുഖി വിവാഹിതയായി. നാഗ്പുര്‍ ജബല്‍പുര്‍ നാഷണല്‍ ഹൈവേയിലെ ഗുരുദ്വാരയിലാണ് വിവാഹച്ചടങ്ങ് നടന്നത്. വ്യവസായിയായ പ്രിന്‍സ് ടുലിയാണ് വരന്‍.

പഞ്ചാബി പരമ്പരാഗതരീതിയില്‍ നടന്ന വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ഹോട്ടല്‍, ഓട്ടോമൊബൈല്‍, ടൂറിസം മേഖലകളില്‍ ഇന്ത്യയിലും വിദേശത്തും വ്യാപാര സ്ഥാപനങ്ങള്‍ പ്രിന്‍സ് ടുലിക്ക് സ്വന്തമായുണ്ട്.


No comments: