ന്യൂഡല്‍ഹി: വിരമിക്കുന്ന സമയത്ത് പെന്‍ഷന്‍ ഫണ്ടിന്റെ ഒരു ഭാഗം ഒരുമിച്ചു കൈപ്പറ്റാനുള്ള ജീവനക്കാരുടെ സൗകര്യം ഇല്ലാതായി. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടി (ഇ.പി.എഫ്.)ന്റെ ഭാഗമായ പെന്‍ഷന്‍ പദ്ധതിയില്‍ തുക പിന്‍വലിക്കാനുള്ള വ്യവസ്ഥകള്‍ സര്‍ക്കാര്‍ കര്‍ക്കശമാക്കിയതിനെ തുടര്‍ന്നാണിത്.
ഇക്കാര്യത്തിലുള്ള പുതിയ വ്യവസ്ഥ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ഓഫ് എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ എല്ലാ അംഗങ്ങള്‍ക്കും സര്‍ക്കാര്‍ അയച്ചുകൊടുത്തു. ഏകപക്ഷീയമായാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ ഉള്‍പ്പെടുന്ന അംഗങ്ങള്‍ക്ക് 'പാരഗ്രാഫ്-12എ' പ്രകാരമുള്ള പെന്‍ഷന്‍ കമ്യൂട്ടേഷന്‍ ആനുകൂല്യം പുതിയ വ്യവസ്ഥയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.....
No comments:
Post a Comment