Monday, November 03, 2008

അസം സേ്ഫാടനം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍; മരണം 81


(+01219229+)ഗുവാഹാട്ടി: അസമില്‍ വ്യാഴാഴ്ചയുണ്ടായ സേ്ഫാടനങ്ങളുമായി ബന്ധപ്പെട്ട് ഞായറാഴ്ച രണ്ടുപേര്‍കൂടി അറസ്റ്റിലായി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന നാലുപേര്‍ കൂടി ഞായറാഴ്ച മരിച്ചതോടെ മരണസംഖ്യ 81 ആയി.

മുസാമുല്‍ ഹഖ്, അന്‍വര്‍ലുല്‍ ഹഖ് എന്നിവരാണ് ലഖിംപുരി ജില്ലയില്‍നിന്ന് ഞായറാഴ്ച അറസ്റ്റിലായത്. കാര്‍മോഷണസംഘത്തിലെ അംഗങ്ങളായ ഇവരാണ് ഗുവാഹാട്ടിയിലും ബൊംഗെയ്ഗാവിലും സേ്ഫാടനത്തിനുപയോഗിച്ച കാറുകളുടെ രേഖകളില്‍ കൃത്രിമം കാണിക്കാന്‍ സഹായിച്ചത്.

ഇസ്‌ലാമികതീവ്രവാദസംഘടനകള്‍ക്ക് വേരോട്ടമുള്ള നഗാവ് ജില്ല കേന്ദ്രീകരിച്ചാണ് സേ്ഫാടനം ആസൂത്രണം ചെയ്തതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.....


No comments: