Monday, November 03, 2008

കൊല്ലത്ത് എടിഎം തകര്‍ത്ത് മോഷണശ്രമം


കൊല്ലം: കൊട്ടിയത്തെ സ്റ്റേറ്റ് ബാങ്ക് എടിഎം തകര്‍ത്ത് പണമെടുക്കാനുള്ളശ്രമം പരാജയപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് മോഷണം നടത്താന്‍ ശ്രമിച്ചതെന്നു കരുതുന്നു.

വൈദ്യുതി ബന്ധം വിശ്ചേദിച്ച ശേഷം പണമെടുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടര്‍ന്ന് മെഷീന്‍ കെട്ടിവലിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. അതും പരാജയപ്പെട്ടതോടെ പെട്രോള്‍ ഒഴിച്ച് മെഷീന്‍ കത്തിക്കുകയും ചെയ്തു.


No comments: