Monday, November 03, 2008

മംഗലാപുരത്ത് കാറും ബസും കൂട്ടിയിടിച്ച് 5 പേര്‍ മരിച്ചു


മംഗലാപുരം: പുതുമംഗലാപുരം തുറമുഖത്തിനടുത്ത് ബസും കാറും കൂട്ടിയിടിച്ച് അഞ്ച് യുവാക്കള്‍ മരിച്ചു. മംഗലാപുരം പാണ്ഡേശ്വരം സ്വദേശികളായ അന്‍വര്‍ (21), ലൈനല്‍(22), പുത്തൂര്‍ സ്വദേശികളായ വിക്രംഭട്ട് (27), പ്രീതം ആര്‍.കെ. (26), വീട്ട്‌ല സ്വദേശി ഷേക് സമീര്‍ (20) എന്നിവരാണ് മരിച്ചത്.

നാലുപേര്‍ സംഭവസ്ഥലത്തുവെച്ചും ഒരാള്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴിയിലുമാണ് മരിച്ചത്.

ബാംഗ്ലൂരില്‍ നിന്ന് കുന്താപുരത്തേക്ക് പോവുകയായിരുന്ന മഞ്ജുനാഥ് ബസ് പനയൂരില്‍ വച്ച് കാറില്‍ ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ ഏഴരയ്ക്കായിരുന്നു അപകടം.

ബസ് റോഡ് നിയമം ലംഘിച്ച് തെറ്റായ വഴിയിലൂടെ വന്നതാണ് അപകടത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു.....


No comments: