കാബൂള്‍: തെക്കന്‍ അഫ്ഗാനിസ്താനില്‍ അമേരിക്കന്‍ സേനയുടെ ചെറുവിമാനം തകര്‍ന്നുവീണു. വിദൂരനിയന്ത്രണ സംവിധാനം ഉപയോഗിച്ച് പറക്കുന്ന നിരീക്ഷണ വിമാനമാണ് തകര്‍ന്നുവീണത്. വിമാനംതകരാനുള്ള കാരണം അറിവായിട്ടില്ല.
ഇതിനിടെ താലിബാന്‍ സേനയെന്ന് തെറ്റിദ്ധരിച്ച് നാറ്റോ സൈനികരും അഫ്ഗാന്‍ സൈനികരും തമ്മില്‍ വെടിവെപ്പുണ്ടായി. അക്രമത്തില്‍ അഞ്ച് നാറ്റോ സൈനികര്‍ക്ക് പരുക്കേറ്റു.
No comments:
Post a Comment