ബെയ്ജിങ്ങ്: തെക്കുപടിഞ്ഞാറന്‍ ചൈനയിലുണ്ടായ മണ്ണിടിച്ചിലില്‍ 20 പേര്‍ മരിച്ചു. 42-പേരെ കാണാതായി.
യുവാന്‍ പ്രവിശ്യയിലെ ചുസിയോങ്ങ് നഗരത്തിലാണ് സംഭവം. ഇവിടെ ഒരാഴ്ചയായി കനത്ത മഴയും വെള്ളപ്പൊക്കവും തുടരുകയാണ്.
ആയിരത്തിലധികം വീടുകള്‍ തകര്‍ന്നു. നിരവധിപേര്‍ക്ക് പരിക്കേറ്റു. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
സൈന്യത്തിന്റെ ആഭിമുഖ്യത്തില്‍ രക്ഷാപ്രവര്‍ത്തനവും പുനരധിവാസ പ്രവര്‍ത്തനങ്ങളും തുടങ്ങിയതായി പ്രവിശ്യാ അധികൃതര്‍ അറിയിച്ചു.
No comments:
Post a Comment