Monday, November 03, 2008

ലഷ്‌കര്‍-ഇ-ത്വയ്ബയുടെ കരങ്ങള്‍ കണ്ണൂരിലേക്കും


കൂടുതല്‍പേര്‍ അംഗങ്ങളായിട്ടുണ്ടെന്ന് സംശയം

കണ്ണൂര്‍:കേരളത്തിലെ തീവ്രവാദപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം തലശ്ശേരി എ.സി.ജെ.എം. കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം പാകിസ്താനി ഭീകരസംഘടനയായ ലഷ്‌കര്‍-ഇ-ത്വയ്ബയുടെ കൈകള്‍ കണ്ണൂരിലുമെത്തി. കശ്മീരില്‍ കൊല്ലപ്പെട്ട നാലുപേര്‍ക്ക് പുറമെ രണ്ടുപേര്‍ കൂടി സംഘടനയില്‍ അംഗങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഒരാള്‍ പോലീസ് തിരയുന്ന തടിയന്റവിടെ നസീറാണ്. മറ്റൊരാള്‍ പോലീസിന്റെ കസ്റ്റഡിയിലുള്ള മുജീബും.

ഇന്ത്യയിലാകമാനം സാന്നിദ്ധ്യമുള്ള ഭീകരസംഘടനയാണ് ലഷ്‌കര്‍-ഇ-ത്വയ്ബയെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍. കശ്മീരിന് പുറമെ ബാംഗ്ലൂര്‍, ഹൈദരാബാദ്, ഡല്‍ഹി, മുംബൈ, വാരാണസി, കൊല്‍ക്കത്ത തുടങ്ങിയ സ്ഥലങ്ങളിലും തമിഴ്‌നാട്ടിലെയും ഗുജറാത്തിലെയും ചിലഭാഗങ്ങളിലും ഇവര്‍ക്ക് വേരുകളുമുണ്ട്.....


No comments: