Monday, November 03, 2008

സൈനയ്ക്കും തോക്‌ചോമിനും ലോക കിരീടം


പുണെ: ഇന്ത്യന്‍ ക്രിക്കറ്റിലെ വെള്ളിനക്ഷത്രങ്ങളിലൊന്ന് കരിയറിനോട് വിടപറഞ്ഞ ഞായറാഴ്ച ജൂനിയര്‍ താരങ്ങള്‍ രണ്ട് ലോക കിരീടങ്ങള്‍ രാജ്യത്തിന് സമ്മാനിച്ചു. പുണെയില്‍ നടന്ന ലോക ജൂനിയര്‍ ബാഡ്മിന്റണില്‍ പെണ്‍കുട്ടികളില്‍ സൈന നേവാളും മെക്‌സിക്കോയിലെ ഗ്വാദലഹാരയില്‍ നടന്ന ലോക യൂത്ത് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ തോക്‌ചോം നനാവോ സിങ്ങുമാണ് ലോക കിരീടങ്ങള്‍ നേടിയത്.
ഒളിമ്പിക് ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റായ സൈന ജപ്പാന്‍ താരം സയാക്കാ സാട്ടോയെ 21-9, 21-18ന് തോല്പിച്ചാണ് കിരീടം നേടിയത്. മെക്‌സിക്കേയില്‍ റഷ്യയുടെ ഗ്രിഗറി നിക്കോളായ്ച്യുക്കിന് 15-5ന് തോല്പിച്ചാണ് തോക്‌ചോം നനാവോസിങ്ങ് സ്വര്‍ണമണിഞ്ഞത്.


No comments: