Monday, November 03, 2008

രാജിഭീഷണിയുമായി ലാലു; കേന്ദ്രസര്‍ക്കാറിന് പുതിയ പ്രതിസന്ധി


ന്യൂഡല്‍ഹി: ഉത്തരേന്ത്യക്കാര്‍ക്കെതിരെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എം.എന്‍.എസ്.)യുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ബിഹാറില്‍നിന്നുള്ള എല്ലാ പാര്‍ലമെന്റ് അംഗങ്ങളും നിയമസഭാംഗങ്ങളും രാജിവെക്കണമെന്ന, ആര്‍.ജെ.ഡി. അധ്യക്ഷനും കേന്ദ്ര റെയില്‍വേ മന്ത്രിയുമായ ലാലുപ്രസാദ് യാദവിന്റെ ആഹ്വാനം യു.പി.എ. സര്‍ക്കാറിന് പുതിയ ഭീഷണിയായി.

രണ്ട് ഉത്തരേന്ത്യന്‍ യുവാക്കള്‍ മഹാരാഷ്ട്രയില്‍ കൊല്ലപ്പെട്ടതിന് ഉത്തരവാദിയായ എം.എന്‍.എസ്. നേതാവ് രാജ് താക്കറെയെ രാജ്യരക്ഷാ നിയമപ്രകാരം അറസ്റ്റുചെയ്തില്ലെങ്കില്‍ നവംബര്‍ ഏഴിന് തങ്ങളുടെ അഞ്ച് ലോക്‌സഭാംഗങ്ങളും രാജിവെക്കുമെന്ന ജനതാദള്‍ (യുണൈറ്റഡ്) അധ്യക്ഷന്‍ ശരത് യാദവിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ലാലുവിന്റെ ഭീഷണി വന്നത്.....


No comments: