Monday, November 03, 2008

ശ്രീലങ്കയില്‍ തമിഴ്പുലികളുമായി ബന്ധമുള്ള 93പേര്‍ അറസ്റ്റിലായി


കൊളംബോ: തമിഴ്പുലികളുമായി ബന്ധം പുലര്‍ത്തുന്ന 93-പേരെ ശ്രീലങ്കയുടെ വടക്കുപടിഞ്ഞാറന്‍ ജില്ലയായ പുട്ടളത്തു നിന്ന് സൈനികര്‍ അറസ്റ്റു ചെയ്തു.

പുലികളെ ധനപരമായി സഹായിക്കുകയും അവര്‍ക്ക് അഭയം കൊടുക്കുകയും ചെയ്തവരെയാണ് പിടികൂടിയത്.

വടക്കന്‍പ്രദേശങ്ങളില്‍ നിന്ന് എല്‍.ടി.ടി.ഇയെ സമ്പൂര്‍ണ്ണമായി തുരത്തുകയെന്ന ആശയവുമായി രൂപവല്‍ക്കരിച്ച ദൗത്യത്തിന്റെ ഭാഗമായിട്ടാണ് സൈനികര്‍ പലപ്രദേശങ്ങളില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയത്.


No comments: