ന്യൂയോര്‍ക്ക്: അമേരിക്കയിലെ സിയാറ്റിലിലും അറ്റ്‌ലാന്റയിലും ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ തുറക്കാന്‍ അനുമതി ലഭിച്ചതായി വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോന്‍ അറിയിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷും ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് പുതിയ കോണ്‍സുലേറ്റുകള്‍ തുറക്കാന്‍ ധാരണയായത്. ഈ വര്‍ഷം തന്നെ ഇവ പ്രവര്‍ത്തനം ആരംഭിച്ചേക്കും. ഈ രണ്ടു നഗരങ്ങളിലും ഇന്ത്യന്‍ സമൂഹത്തിന് ശക്തമായ സ്വാധീനമുള്ളതിനാലാണ് പുതിയ കോണ്‍സുലേറ്റുകള്‍ ഇവിടങ്ങളില്‍ തുറക്കുന്നത്.
വാഷിംഗ്ടണിലെ എംബസിക്ക് പുറമെ ന്യൂയോര്‍ക്ക്, ചിക്കാഗോ, സാന്‍ഫ്രാന്‍സിസ്‌കോ, ഹൂസ്റ്റന്‍ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റുകളുള്ളത്.
ഇന്ത്യയില്‍ ഡല്‍ഹിയിലെ എംബസിക്ക് പുറമെ മുംബൈ, കോല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലാണ് അമേരിക്കന്‍ കോണ്‍സുലേറ്റുകളുള്ളത്.....
No comments:
Post a Comment