Friday, September 26, 2008

ശബരിമല ക്ഷേത്രത്തിന്റെ സുരക്ഷ ശക്തമാക്കണമെന്ന് ഇന്‍റലിജന്‍സ്‌


തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്റെ സുരക്ഷ ശക്തമാക്കണമെന്ന് ഇന്‍റലിജന്‍സ് എഡിജിപി റിപ്പോര്‍ട്ട് നല്‍കി. രാജ്യത്തെ പ്രത്യേക അവസ്ഥ കണക്കിലെടുത്ത് തീര്‍ത്ഥാടനകാലത്ത് കൂടുതല്‍ സുരക്ഷ നല്‍കണമെന്നാ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ മധുരമീനാക്ഷി ക്ഷേത്രം അടക്കം പത്തുക്ഷേത്രങ്ങള്‍ തകര്‍ക്കാന്‍ തീവ്രവാദികള്‍ പദ്ധതിയിട്ടെന്ന് കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.


No comments: