തിരുവനന്തപുരം: കെ.എസ്.ഇ.ബി പുനസംഘടിപ്പിച്ച് ഒറ്റ കമ്പനിയായി നിലനിര്‍ത്താന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര ഊര്‍ജ മന്ത്രാലയം. ഇതിനായി പതിനഞ്ച് ദിവസം കൂടി അനുവദിച്ചു.
കുറഞ്ഞത് രണ്ടു കമ്പനിയെങ്കിലുമായി വിഭജിച്ചേ പറ്റൂ എന്നാണ് കേന്ദ്ര നിലപാട്. ഉല്‍പാദനത്തിനും വിതരണത്തിനും ഒരു കമ്പനിയും പ്രസരണം മാത്രം മറ്റൊരു കമ്പനിയുമാക്കാമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.
ആദ്യം അനുവദിച്ച സമയം കഴിഞ്ഞ ദിവസം തീര്‍ന്നിരുന്നു. കമ്പനിയാക്കാനുള്ള ആദ്യഘട്ട നടപടികള്‍ തുടങ്ങിയതായും കൂടുതല്‍ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപച്ചപ്പോഴാണ് പുതിയ നിര്‍ദേശം.
No comments:
Post a Comment