തിരുവനന്തപുരം: കേന്ദ്രമന്ത്രിയായതിനുശേഷം ലഭിച്ച സമ്മാനങ്ങളും ഫലകങ്ങളും എ.കെ. ആന്റണി സംസ്ഥാന മ്യൂസിയത്തിന് നല്‍കി.
തിരുവനന്തപുരം എയര്‍ ഫോഴ്‌സ് സ്‌റ്റേഷനില്‍ നടന്ന ചങ്ങില്‍ അദ്ദേഹം നല്‍കിയ നൂറോളം സമ്മാനങ്ങളും ഫലകങ്ങളും സാംസ്‌കാരിക മന്ത്രി എം.എ ബേബി ഏറ്റുവാങ്ങി.
സുഖോയ് വിമാനത്തിന്റെ മാതൃക, യുഎഇ മന്ത്രി നല്‍കിയ ആക്കൊമ്പ് പിടിയിട്ട കത്തി, ബുദ്ധന്റെ പ്രതിമ തുടങ്ങിയ അമൂല്യസമ്മാനങ്ങളാണ് മ്യൂസിയത്തിന് ലഭിച്ചത്.
പ്രത്യേക ചടങ്ങുകള്‍ ഇല്ലാതെയാണ് ആന്റണി ഇവ കൈമാറിയത്.
No comments:
Post a Comment