തിരുവനന്തപുരം: സൈനികരുടെ ശമ്പളക്കാര്യത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി. മാധ്യമങ്ങള്‍ പറയുന്നപോലുള്ള ശമ്പളപ്രശ്‌നമില്ല. ശമ്പളം വാങ്ങിയില്ലെന്നതുപോലുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നും തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
പേ കമ്മിഷന്‍ നിര്‍ദേശങ്ങളില്‍ ചില കാര്യങ്ങളില്‍ വീഴ്ചയുണ്ടായതായി സൈനികര്‍ക്ക് അഭിപ്രായമുണ്ട്. അവ പഠിച്ചശേഷം പരിഗണിക്കും. സൈനികര്‍ക്ക് പുതുക്കിയ ശമ്പളം ദീപാവലിക്ക് മുമ്പ് കൊടുക്കും. സൈനിക ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി ഒരു പരിശീലന കേന്ദ്രം കൂടി സ്ഥാപിക്കും.
വിമുക്തഭടന്മാര്‍ക്കെല്ലാം ജോലി നല്‍കുകയെന്നതാണ് ലക്ഷ്യം. സംസ്ഥാനസര്‍ക്കാര്‍ നിയമനങ്ങളിലെ ചില ബുദ്ധിമുട്ടുകള്‍ ഇതിന് തടസമാകുന്നു. ഇക്കൊല്ലം 50000 പേര്‍ക്കെങ്കിലുംതൊഴില്‍ നല്‍കാന്‍ ശ്രമിക്കുമെന്ന് സൈനികരുടെ വിധവകള്‍ക്കുള്ള സഹായം നല്‍കവെ അദ്ദേഹം പറഞ്ഞു.....
No comments:
Post a Comment