ന്യൂയോര്‍ക്ക്: ഇന്ത്യാ- അമേരിക്ക ആണവ കരാറിന് അമേരിക്കന്‍ ജനപ്രതിനിധി സഭ അംഗീകാരം നല്‍കുമെന്ന് തന്നെയാണ് ഇന്ത്യ ഉറച്ചു വിശ്വസിക്കുന്നതെന്ന് വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോന്‍ പറഞ്ഞു.
പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ഒബാമയും മക്‌കെയിനും കരാറിനെ അനുകൂലിച്ച് സംസാരിച്ചിട്ടുണ്ട്. ജനപ്രതിനിധി സഭയിലെ കാലതാമസം കാര്യമാക്കേണ്ടതില്ല, അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൊണ്ടാണ് ആണവകരാര്‍ ചര്‍ച്ചകള്‍ നീട്ടിവെച്ചതെന്നാണ് കരുതുന്നത്. അദ്ദേഹം പറഞ്ഞു.
മന്‍മോഹന്‍ സിങ് ബുഷ് കൂടിക്കാഴ്ചയെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുകൂട്ടിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിദേശകാര്യ സെക്രട്ടറി.
കരാറിന്റെ കാര്യത്തില്‍ ഇരുനേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു.....
No comments:
Post a Comment