Friday, September 26, 2008

പാകിസ്താനില്‍ സ്‌ഫോടനത്തില്‍ തീവണ്ടി പാളം തെറ്റി: 6 മരണം


ഇസ് ലാമാബാദ്: കിഴക്കന്‍ പാകിസ്ഥാനില്‍ ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് തീവണ്ടി പാളം തെറ്റി ആറു പേര്‍ മരിച്ചു. പാളത്തില്‍ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചതാണ് അപകടത്തിനിടയാക്കിയത്.

പഞ്ചാബിലെ ബഹാവല്‍പൂരിലാണ് അപകടം നടന്നത്. മരിച്ചവരില്‍ മൂന്നു കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. ഏഴുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.


No comments: