Thursday, January 01, 2009

സി.ഐ.ടി.യു.വും എ.ഐ.ടി.യു.സി.യും മാക്ട ഫെഡറേഷനോടൊപ്പം തൊഴില്‍ സംരക്ഷണസമിതി രൂപവത്കരിച്ചു


കൊച്ചി: സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന സി.ഐ.ടി.യു, എ.ഐ.ടി.യു.സി സംഘടനകളും വിനയന്‍ നേതൃത്വം നല്‍കുന്ന മാക്ട ഫെഡറേഷന്‍ വിഭാഗവും ചേര്‍ന്ന് പുതിയ കൂട്ടായ്മ രൂപവത്കരിച്ചു.

മലയാള സിനിമ തൊഴില്‍ സംരക്ഷണ സമിതി എന്നു പേരിട്ടിരിക്കുന്ന കൂട്ടായ്മ തൊഴില്‍ നിഷേധത്തിനെതിരെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും. ഒരുവിഭാഗം നടന്‍മാരും സംവിധായകരും ഒരു പ്രത്യേക സംഘടനയില്‍ പെട്ടവരെ മാത്രം സിനിമയുമായി സഹകരിപ്പിക്കുന്ന സാഹചര്യത്തിലാണ് പുതിയ കൂട്ടായ്മ രൂപവത്കരിച്ചതെന്ന് ചെയര്‍മാന്‍ ജോണ്‍ ഫെര്‍ണാണ്ടസും വൈസ് ചെയര്‍മാന്‍ വിനയനും പത്രസമ്മേളനത്തില്‍ പറഞ്ഞു. മാക്ട ഫെഡറേഷനില്‍ അംഗമാണെന്ന പേരില്‍ സീനിയര്‍ അംഗങ്ങളായ എഡിറ്റര്‍ ജി. മുരളി, ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ശ്രീജ തുടങ്ങിയവരെ സിനിമകളില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.....


No comments: