Tuesday, November 04, 2008

മാനഭംഗക്കേസ്: ഗോവന്‍മന്ത്രിയുടെ മകന്‍ കീഴടങ്ങുമെന്ന് സൂചന


പനാജി: ജര്‍മന്‍കാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതിയായ ഗോവന്‍ വിദ്യാഭ്യാസമന്ത്രി അറ്റാന്‍ഷിയോ മോണ്‍സറാറ്റെയുടെ മകന്‍ രോഹിത് ഇന്ന് പോലീസിനു മുമ്പില്‍ കീഴടങ്ങുമെന്ന് സൂചന.

ഇപ്പോള്‍ ഒളിവിലായ രോഹിതിനോട് കീഴടങ്ങാന്‍ പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

പതിനാലുകാരിയായ പെണ്‍കുട്ടിയെ രോഹിതും ബന്ധുവായ വാറനും ചേര്‍ന്ന് പീഢിപ്പിച്ചുവെന്നാണ് കേസ്. വൈദ്യപരിശോധനയില്‍ കുറ്റം തെളിഞ്ഞിട്ടുണ്ട്.


No comments: