ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ പോലീസ് നായകള്‍ നല്‍കുന്ന തെളിവുകള്‍ അപ്രസക്തമെന്ന് സുപ്രിം കോടതി. മറ്റു സാഹചര്യതെളിവുകളുടെ സഹായത്തോടുകൂടി മാത്രമേ ഇവ തെളിവായി സ്വീകരിക്കാന്‍ പാടുള്ളൂ എന്നും കോടതി പറഞ്ഞു. ജസ്റ്റീസുമാരായ അരിജിത് പസായത്, എച്ച്.എസ്. ബേദി എന്നിവരടങ്ങിയ സുപ്രിംകോടതി ബഞ്ചാണ് ഒരുകേസിനിടെ ഇക്കാര്യം പറഞ്ഞത്.
ജാമല്‍ നഗര്‍ കൂട്ടമാനഭംഗക്കേസിലെ പ്രതികളെ നിരപരാധികളായി പ്രഖ്യാപിച്ചതിനെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി. സെഷന്‍സ് കോടതി വധശിക്ഷക്ക് വിധിക്കപ്പെട്ട ഇവരെ പിന്നീട് അലഹബാദ് കോടതി വിട്ടയക്കുകയായിരുന്നു.
സ്‌നിഫര്‍ നായകള്‍ നല്‍കുന്ന തെളിവ് സ്വീകരിക്കാനാവില്ലെന്ന് പറഞ്ഞാണ് ഹൈക്കോടതി ഇവരെ വിട്ടയച്ചത്.....
No comments:
Post a Comment