കാഠ്മണ്ഡു: വ്യാജപാസ്‌പോര്‍ട്ട് ഉപയോഗിച്ച് നേപ്പാളിലൂടെ ഗള്‍ഫിലെത്തുന്നവരില്‍ കൂടുതല്‍ പേരും ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്. ദിവസവും 150 നും 200 നും ഇടയ്ക്ക ഇന്ത്യക്കാര്‍ ഇത്തരത്തില്‍ ഗള്‍ഫിലേക്ക് പോകുന്നതായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗൂര്‍ഖാപത്രയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നേപ്പാളില്‍ വ്യാജപാസ്‌പോര്‍ട്ട് സുലഭമാണ്. ഇന്ത്യക്കാരും നേപ്പാള്‍ വംശജരായ ഇന്ത്യക്കാരുമാണ് ഇത്തരത്തില്‍ പോകുന്നവരില്‍ ഏറെയും. 15000 നേപ്പാള്‍ രൂപയ്ക്ക് ഇവിടെ വ്യാജപാസ്‌പോര്‍ട്ട് ലഭ്യമാണ്. പോലീസുകാരും വിമാനത്താവളജീവനക്കാരും ഏജന്റുമാരും അടങ്ങുന്ന വലിയൊരു സംഘമാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
No comments:
Post a Comment