അള്‍ജിയേഴ്സ് (അള്‍ജീരിയ): അള്‍ജീരിയന്‍ തലസ്ഥാനമായ അള്‍ജിയേഴ്സില്‍ ഡസണ്‍കണക്കിന് പേരുടെ മരണത്തിനിടയാക്കിയ ഇരട്ട സ്ഫോടനത്തിന്‍െറ ഉത്തരവാദിത്വം വടക്കന്‍ ആഫ്രിക്കയിലെ അല്‍ഖ്വെയ്ദ വിഭാഗം ഏറ്റെടുത്തു. കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ട പ്രസ്താവനയില്‍ സംഘടന മുന്നറിയിപ്പു നല്കി.....
Thursday, December 13, 2007
അള്‍ജിയേഴ്സ് സ്ഫോടനത്തിന്‍െറ ഉത്തരവാദിത്വം അല്‍ഖ്വെയ്ദ ഏറ്റു
അള്‍ജിയേഴ്സ് (അള്‍ജീരിയ): അള്‍ജീരിയന്‍ തലസ്ഥാനമായ അള്‍ജിയേഴ്സില്‍ ഡസണ്‍കണക്കിന് പേരുടെ മരണത്തിനിടയാക്കിയ ഇരട്ട സ്ഫോടനത്തിന്‍െറ ഉത്തരവാദിത്വം വടക്കന്‍ ആഫ്രിക്കയിലെ അല്‍ഖ്വെയ്ദ വിഭാഗം ഏറ്റെടുത്തു. കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ട പ്രസ്താവനയില്‍ സംഘടന മുന്നറിയിപ്പു നല്കി.....
അരവണവിതരണം നിര്‍ത്തിവെച്ചു
പത്തനംതിട്ട: ശബരിമലയില്‍ അരവണ വിതരണം നിര്‍ത്തിവെച്ചു. സിഡ്കോയില്‍നിന്നു കൊണ്ടുവന്ന കണ്ടെയ്നറുകള്‍ക്ക് ചൂടുതാങ്ങാന്‍ കഴിയില്ലെന്ന് കണ്ടതിനെ തുടര്‍ന്നാണിത്. 60,000 കണ്ടെയ്നറുകളാണ് ഇത്തരത്തില്‍ ഉപയോഗശൂന്യമായത്. അരവണനിറയ്ക്കുമ്പോള് പൊട്ടുകയാണ് ഈ കണ്ടെയ്നറുകള്‍.....
ശബരിമല അവലോകനയോഗത്തില്‍നിന്ന് മന്ത്രി ഇറങ്ങിപ്പോയി
പത്തനംതിട്ട: ശബരിമല അവലോകനയോഗത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ വാക്കേറ്റം. ദേവസ്വം മന്ത്രി ജി.സുധാകരനും പ്രതിപക്ഷ എം.എല്‍.എ മാരും തമ്മിലാണ് വാക്കേറ്റമുണ്ടായത്. ഇതിനെത്തുടര്‍ന്ന് മന്ത്രി ജി.സുധാകരന് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. എന്നാല്‍ മന്ത്രി കുറച്ചുകഴിഞ്ഞ് തിരിച്ചെത്തി ഉദ്യോഗസ്ഥരെ മാത്രം വെച്ച് യോഗം പുനരാരംഭിച്ചു.....
മുല്ലപ്പെരിയാര്‍ ഡാം: പരിഗണിക്കേണ്ടവിഷയങ്ങള് തീരുമാനിച്ചു
ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിച്ചാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമോയെന്നതുള്പ്പെടെ കേസില്‍ തീര്‍പ്പുകല്‍പ്പിക്കേണ്ട വിഷയങ്ങള്‍ ഏതൊക്കെയാണെന്ന് സുപ്രീംകോടതി തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്നന് ഉള്‍പ്പെട്ട ബഞ്ചാണ് കേസ് പരിഗണിച്ചത്.....
പതിനേഴുകാരനെ കൂട്ടുകാരന് ശ്വാസം മുട്ടിച്ചുകൊന്നു
അഹമ്മദാബാദ്: ടി.വി ഷോയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പതിനേഴുകാരന് കൂട്ടുകാരനെ ശ്വാസംമുട്ടിച്ചുകൊന്നു. നറോഡിയിലെ ലോകേഷ് ദദ്വാനി(17)യാണ് കൊല്ലപ്പെട്ടത്. കൂട്ടുകാര്‍ചേര്‍ന്ന് അച്ഛനില്‍നിന്ന് പണംതട്ടാനുള്ള ശ്രമത്തിനിടെയാണ് കൊലനടന്നത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ലോകേഷും കൂട്ടുകാരനും ചേര്‍ന്ന് ലോകേഷിന്‍െറ അച്ഛനില്‍നിന്ന് പണംതട്ടിയെടുക്കാനായി പദ്ധതി ആസൂത്രണം ചെയ്തു.....
നക്സല്‍ ആക്രമണം: മൂന്ന് പോലീസുകാര്‍ കൊല്ലപ്പെട്ടു
റായ്പൂര്‍: ബസ്തര്‍ ജില്ലയിലുണ്ടായ നക്സല്‍ ആക്രമണത്തില്‍ മൂന്ന് പോലീസുകാര്‍ കൊല്ലപ്പെട്ടു. നക്സലുകള്‍ പോലീസ് സ്റ്റേഷന് ആക്രമിക്കുകയായിരുന്നു. ഒരു എ.എസ്.ഐയും രണ്ട് കോണ്‍സ്റ്റബിള്‍മാരുമാണ് കൊല്ലപ്പെട്ടത്. കുഴിബോംബ് ഉപയോഗിച്ച് നക്സലുകള്‍ പോലീസ് സ്റ്റേഷന് പൂര്‍ണമായും തകര്‍ത്തു.....
പത്തനംതിട്ടയില്‍ 6,100 ലിറ്റര്‍ സ്പിരിറ്റ്പിടികൂടി
പത്തനംതിട്ട: കോഴിത്തീറ്റകയറ്റിവന്ന ലോറിയില്‍നിന്ന് 6,100 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. ലോറി ഡ്രൈവറായ സേലം സ്വദേശി ഗിരിയെയും, തഞ്ചാവൂര്‍ സ്വദേശി ഷണ്മുഖത്തേയും അറസ്റ്റ് ചെയ്തു. ....
പി.എന്‍ രവീന്ദ്രന് ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റു
കൊച്ചി: അഡ്വ. പി.എന്‍ രവീന്ദ്രന് ഹൈക്കോടതി ജഡ്ജിയായി സ്ഥാനമേറ്റു. ഹൈക്കോടതിയിലെ 26-ാമത്തെ ജഡ്ജിയാണ് അദ്ദേഹം. ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു സത്യവാചകം ചൊല്ലിക്കൊടുത്തു. ....
കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം റദ്ദാക്കിയതിനെതുടര്‍ന്ന് യാത്രക്കാര്‍ ബഹളം വെച്ചു. ബുധനാഴ്ച പുറപ്പെടേണ്ടിയിരുന്ന വിമാനം ഇന്നുംപുറപ്പെടാതിരുന്നതിനെതുടര്ന്നാണ് ബഹളം വെച്ചത്. യാത്രക്കാര്സംഘംചേര്ന്ന് വിമാനത്താവളത്തില്‍ മുദ്രാവാക്യം മുഴക്കി. ....
ഇറാഖിലെ സ്ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 40 ആയി
ബാഗ്ദാദ്: തെക്കന്‍ ഇറാഖിലെ അമാറ നഗരത്തിലുണ്ടായ മൂന്ന് കാര്‍ബോംബ് സ്ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം നാല്പതായി. ജോലിക്കു പോകാന്‍ കാത്തുനിന്ന തൊഴിലാളികള്‍ക്കിടയിലാണ് ആദ്യത്തെ രണ്ട് സ്ഫോടനങ്ങള്‍ നടന്നത്. പരിസരത്തുണ്ടായിരുന്നവര്‍ സംഭവസ്ഥലത്ത് ഓടിക്കൂടിയപ്പോഴായിരുന്നു മൂന്നാമത്തെ സ്ഫോടനം.....
അസമില്‍ രാജധാനി എക്സ്പ്രസില്‍ സ്ഫോടനം: അഞ്ച് മരണം
ന്യൂഡല്‍ഹി: അസമില്‍ രാജധാനി എക്സ്പ്രസിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഗുവാഹട്ടി-ഡല്‍ഹി രാജധാനി എക്സ്പ്രസില്‍ ഇന്ന് പുലര്‍ച്ചെ രണ്ടുമണിക്ക് ഗോലഘട്ട് ജില്ലയിലെ നവോജാനും ചുങ്കജാനും ഇടയിലാണ് സ്ഫോടനമുണ്ടായത്.....
റെയ്ഡില്‍ 15,000 ലിറ്റര്‍ വ്യാജകള്ള് പിടിച്ചെടുത്തു
ആലപ്പുഴ: ഐ.ജി ഋഷിരാജ് സിങിന്‍െറ നേതൃത്വത്തില്‍ ആലപ്പുഴയില്നടത്തിയ വ്യാജ മദ്യ റെയ്ഡില്‍ 15,000 ലിറ്റര്‍ വ്യാജ കള്ള് പിടിച്ചെടുത്തു. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ഷാപ്പുകളില്‍ പരിശോധനനടത്തിയത്. ഹരിപ്പാടിനുസമീപമുള്ള പള്ളിപ്പാട് ഷാപ്പില്‍നിന്ന് 12,000 ലിറ്ററും പുലിമേട് ഷാപ്പില്‍നിന്ന് 3,000 ലിറ്ററുമാണ് പിടിച്ചെടുത്തത്.....
ഡല്‍ഹി-അഹമ്മദാബാദ് രാജധാനി പാളംതെറ്റി
ജയ്പൂര്‍: ഡല്‍ഹി-അഹമ്മദാബാദ് രാജധാനി എക്സ്പ്രസ് പാളംതെറ്റി. രാവിലെ ആറുമണിയോടെ സിറോഹിക്കും ബനാസിനും ഇടയിലാണ് തീവണ്ടി പാളംതെറ്റിയത്. ആളപായമില്ല. അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പാളത്തില്‍ കുലുക്കമുണ്ടായതിനെതുടര്ന്ന് ഡ്രൈവര്‍ വേഗം കുറച്ചതിനാല്‍ വന്‍അപകടം ഒഴിവായി.....
ഗായകന് ഐക് ടര്‍ണര്‍ നിര്യാതനായി
കാലിഫോര്‍ണിയ: അമേരിക്കയിലെ വിശ്രുത ഗായകന് ഐക് ടര്‍ണര്‍ നിര്യാതനായി. കാലിഫോര്‍ണിയയിലെ സാന്റിയാഗോയ്ക്കുസമീപമുള്ള വസതിയിലായിരുന്നു അന്ത്യം. 76 വയസായിരുന്നു. 60കളില്‍ ഗായിക ടിന ടര്‍ണറുമായി ചേര്‍ന്ന് പുറത്തിറക്കിയ സംഗീത ആല്‍ബങ്ങളും ഇതെതുടര്‍ന്നുള്ള ഇവരുടെ വിവാഹവും ഏറെശ്രദ്ധേയമായിരുന്നു.....
സി.പി.എം ഇടുക്കി ജില്ലാസമ്മേളനം ഇന്ന്
തൊടുപുഴ: സി.പി.എം. ഇടുക്കി ജില്ലാ സമ്മേളനം വ്യാഴാഴ്ച രാവിലെ 10ന് തൊടുപുഴ ഇ.എ.പി. ഹാളില്‍ പോളിറ്റ്ബ്യൂറോ അംഗം വി.എസ്.അച്യുതാനന്ദന് ഉദ്ഘാടനം ചെയ്യും. രാവിലെ 8.30ന് പ്രതിനിധികളുടെ രജിസ്ട്രേഷന് തുടങ്ങും. 9.30ന് മുനിസിപ്പല്‍ മൈതാനിയില്‍ പതാക ഉയര്‍ത്തലും പുഷ്പാര്‍ച്ചനയും നടക്കും.....
ചൈനയിലെ ഹോട്ടലില്‍ തീപ്പിടുത്തത്തില്‍ പത്തുപേര്‍ മരിച്ചു
ബെയ്ജിംഗ്: തെക്കന്‍ ചൈനയിലെ ഷാങ്മോട്ടുവിലുള്ള ഹോട്ടലില്‍ തീപ്പിടുത്തത്തില്‍ പത്തുപേര്‍ മരിച്ചു. പത്തോളം പേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ ചൈനയില്‍ നിരവധിപേരുടെ മരണത്തിനിടയാക്കിയ തീപ്പിടുത്തംനടന്ന് മണിക്കൂറുകള്‍ക്കകമാണ് വീണ്ടും തീപ്പിടുത്തമുണ്ടായത്. ....
ഇളനീര്സോഡയും ഐസ്ക്രീമും വിപണിയിലിറക്കുന്നു
പറവൂര്‍: നന്ത്യാട്ടുകുന്നം ഗാന്ധിസ്മാരക സര്‍വീസ് സഹകരണ ബാങ്കിന്‍െറ ഇളനീര് പ്രോജക്ട് പദ്ധതിയുടെ ഭാഗമായി ഇളനീര്സോഡ, ഇളനീര്കൂള്, ഇളനീര് ഐസ്ക്രീം എന്നിവ വിപണിയിലിറക്കുന്നു. കേരളത്തില്‍ ഇതാദ്യമായാണ് ഒരു സര്‍വീസ് സഹകരണ ബാങ്ക് കാര്‍ഷിക സര്‍വകലാശാലയുടെ സഹകരണത്തോടെ കരിക്കിന്‍വെള്ളവും കാമ്പും ഉപയോഗപ്പെടുത്തി ശാസ്ത്രീയാടിസ്ഥാനത്തിലുള്ള ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്.....
മാരുതി 800 ജിങ്കിള്‍ അവതരിപ്പിച്ചു
കൊച്ചി: അനുബന്ധ ഉപകരണങ്ങള്‍ ആര്‍ഭാടം ചാര്‍ത്തുന്ന പുതിയ ലിമിറ്റഡ് എഡീഷന് പതിപ്പായ മാരുതി 800 ജിങ്കിള്‍ നിരത്തിലിറങ്ങി. സ്റ്റീരിയോ, ഗ്രാഫിക്സ് എന്നിവയുള്‍പ്പെടെ 20,000 രൂപയുടെ മൂല്യവര്‍ധന നല്കി പുറത്തിറങ്ങുന്ന ജിങ്കില്‍ ആള്‍ട്ടോ സ്പൈസിന്െറ പിന്‍ഗാമിയാണ്.....
'ടോടോ' ഉത്പന്നങ്ങളുടെ ഷോറൂം കൊച്ചിയില്‍ തുറന്നു
കൊച്ചി: പ്ലംബിംഗ് ഉത്പന്നരംഗത്തെ അന്താരാഷ്ട്ര ബ്രാന്‍ഡായ ജാപ്പനീസ് കമ്പനി 'ടോടോ'യുടെ കേരളത്തിലെ ആദ്യ എക്സ്ക്ലൂസീവ് ഷോറൂം കൊച്ചിയില്‍ തുറന്നു. എം.ജി. റോഡിലെ ശ്രീവെങ്കിടേശ്വര ഏജന്‍സീസിലാണ് 'ടോടോ' ഷോറൂം ആരംഭിച്ചിരിക്കുന്നത്. ഗാര്‍ഹിക, വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള പ്ലംബിംഗ് സാമഗ്രികളുടെ നിര്‍മാണരംഗത്ത് 90 വര്‍ഷത്തെ പാരമ്പര്യമുള്ള 'ടോടോ'യ്ക്ക് അമേരിക്കയിലും ഏഷ്യയിലുമാണ് വന്‍ സാധ്യതയുള്ളത്.....
Wednesday, December 12, 2007
മൂന്നാം ടെസ്റ്റും സമനില; ഇന്ത്യയ്ക്ക് പരമ്പര
ബാംഗ്ലൂര്‍: പാകിസ്താനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റും സമനിലയില്‍ അവസാനിച്ചതോടെ ഇന്ത്യ പരമ്പര നേടി. 27 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ നാട്ടില്‍ പാകിസ്താനെതിരെ പരമ്പര നേടുന്നത്. രണ്ടാമിന്നിംഗ്സില്‍ രണ്ട് വിക്കറ്റിന് 132 റണ്‍സ് എന്ന നിലയില്‍ ഇന്ന് കളി പുന:രാരംഭിച്ച ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സിന് ഡിക്ലയര്‍ ചെയ്തു.....
സെവാഗിനെ തിരിച്ചുവിളിച്ചു: പങ്കജ് സിങ് ടീമിലെ പുതുമുഖം
ബാംഗ്ലൂര്‍: ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള 16 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനെ തിരിച്ചുവിളിച്ചപ്പോള്‍ പങ്കജ് സിങ് ആണ് ടീമിലെ പുതുമുഖം. ടീം: വസീം ജാഫര്‍, വീരേന്ദര്‍ സെവാഗ്, ദിനേശ് കാര്‍ത്തിക്ക്, രാഹുല്‍ ദ്രാവിഡ്, സച്ചിന് തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.....
കെ.ഉമ്മര്‍ സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി
മലപ്പുറം: കെ.ഉമ്മര്‍ സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഐകകണ്ഠ്യേനെയായിരുന്നു തിരഞ്ഞെടുപ്പ്. ഔദ്യോഗക പാനലിനെതിരെ മത്സരിച്ച രണ്ട് പേര് പരാജയപ്പെട്ടു. എം.പി.സെയ്തലവി, എ.ശിവദാസന്‍ എന്നിവരാണ് മത്സരിച്ചത്. പിണറായി പക്ഷക്കാരനാണ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ.....
മലപ്പുറം പ്രസ്ക്ലബില്‍ തള്ളിക്കയറാന്‍ സി.പി.എമ്മിന്‍െറ ശ്രമം
മലപ്പുറം: സി.പി.എം പ്രവര്‍ത്തകര്‍ മലപ്പുറം പ്രസ്ക്ലബില്‍ തള്ളിക്കയറാന്‍ ശ്രമിച്ചു. ജില്ലാസമ്മേളനത്തില്‍ മത്സരം നടന്നു എന്ന് വാര്‍ത്ത നല്‍കിയതില്‍ പ്രതിഷേധിച്ചാണ് സി.പി.എമ്മുകാര്‍ അക്രമത്തിന് മുതിര്‍ന്നത്. പിന്നീട് ടി.കെ.ഹംസ ഉള്‍പ്പടെയുള്ള നേതാക്കള്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്. ....
പതിബെല്ലുമായി വീണ്ടും കരാര്‍ ഒപ്പിട്ടു
തിരുവനന്തപുരം: എം.സി റോഡിന്‍െറ വികസനത്തിനായി സര്‍ക്കാര്‍ മലേഷ്യന്‍ കമ്പനിയായ പതിബെല്ലുമായി വീണ്ടും കരാറൊപ്പിട്ടു. ഒരു മാസത്തിനുള്ളില്‍ പണി തുടങ്ങും. രണ്ട് വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാകും. നേരത്തെ ഉണ്ടായിരുന്ന കരാര്‍ തുകയിലും 72 കോടി രൂപ വര്‍ദ്ധനവോടെയാണ് ഇപ്പോള്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്.....
മോഡിക്കെതിരെ കോടതിയലക്ഷ്യ നോട്ടീസ്
ന്യൂഡല്‍ഹി: സൊറാബുദ്ദീന്‍ വധക്കേസുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിനെതിരെ സുപ്രീം കോടതി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയ്ക്ക് കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. നടപടിയെടുക്കാതിരിക്കാന്‍ മോഡി കാരണം ബോധിപ്പിക്കണം. കേസ് ജനുവരി അവസാനം വീണ്ടും പരിഗണിക്കും. ....
ക്രിസ്മസ്: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം 21ന് നല്‍കും
തിരുവനന്തപുരം: ക്രിസ്മസ് പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ ഡിസംബര്‍മാസത്തെ ശമ്പളം നേരത്തെ നല്‍കും. 21, 22 തിയതികളിലാണ് ശമ്പളം നല്‍കുന്നത്. പെന്ഷന് 19-ാംതിയതിയും വിതരണംചെയ്യും. ....
റെയില്‍വേയുടെ ഭൂമി പാട്ടത്തിന് നല്‍കും: മന്ത്രി വേലു
വെല്ലൂര്‍: റെയില്‍വേയുടെ കൈവശമുള്ള ഉപയോഗിക്കാത്തഭൂമി പാട്ടത്തിന് നല്‍കുമെന്ന് റെയില്‍വേ സഹമന്ത്രി ആര്. വേലു പറഞ്ഞു. ഒരുലക്ഷം ഏക്കര്‍ ഭൂമിയാണ് പാട്ടത്തിന് നല്‍കുന്നത്. വാണിജ്യ സമുച്ചയങ്ങള്‍, ഹോട്ടലുകള്‍, കാര്‍ഷിക ഉത്പന്നവിപണനകേന്ദ്രങ്ങള് തുടങ്ങിയവ തുടങ്ങുന്നതിനാണ് പാട്ടത്തിന് നല്‍കുകയെന്നും മന്ത്രി വ്യക്തമാക്കി.....
റെയില്‍വേ സ്റ്റേഷനുകളില്‍ ബോംബ് ഭീഷണി
കോഴിക്കോട്: ഷൊറണൂര്‍, കോഴിക്കോട് റെയില്‍വേ സ്റ്റഷനുകളില്‍ ബോംബ് ഭീഷണി. ദക്ഷിണ റെയില്‍വേ ജനറല്‍മാനേജരുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ബോംബ് പൊട്ടുമെന്നായിരുന്നു ഭിഷണി. അജ്ഞാതനാണ് ഫോണില്‍ ഭീഷണിമുഴക്കിയത്. ....
വാഹനം വീട്ടിലേയ്ക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ചു
ആലപ്പുഴ: പുറക്കാട് നിയന്ത്രണംവിട്ട ക്വാളിസ് വീട്ടിലേയ്ക്ക് ഇിടിച്ചുകയറി രണ്ടുപേര്‍ മരിച്ചു. ക്വാളിസിലെ യാത്രക്കാരാണ് മരിച്ചത്. തോട്ടപ്പള്ളിയില്‍ ഗോപാലന്‍െറ മകന് ഉത്തമ(50)നാണ് ഒരാള്‍. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ....
ബാലരാമപുരത്ത് മൂന്നംഗകുടുംബം മരിച്ചനിലയില്‍
തിരുവനന്തപുരം: ബാലരാമപുരത്ത് മൂന്നംഗകുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തി. ബാലരാമപുരം സഹകരണസംഘം സെക്രട്ടറി സുരേഷ്(45), ഭാര്യ കുമാരി പത്മ(40), മകള്‍ ആര്യ(18) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പാറശാല കെ.എസ്.എഫ്.ഇയിലെ അസിസ്റ്റന്റ് മാനേജരാണ് കുമാരി പത്മ. ....
ചെന്നൈയില്‍ മലയാളി പോലീസ് കസ്റ്റഡിയില്‍ മരിച്ചു
ചെന്നൈ: മലയാളി ചെന്നൈയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചു. ചെന്നയില്‍ പത്തുവര്‍ഷമായി ചായക്കടനടത്തുന്ന മലപ്പുറം പരപ്പനങ്ങാടി സെയ്ദാലി(43)യാണ് മരിച്ചത്. ചോദ്യംചെയ്യാനായി ഇന്നലെ രാത്രി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചായക്കടയോടൊപ്പം അനധികൃതമായി ലോട്ടറി വില്‍പ്പന നടത്തിയെന്നാരോപിച്ചാണ് പോലീസ് സെയ്ദാലിയെ കസ്റ്റഡിയിലെടുത്തത്.....
സഹപാഠിയെ വെടിവെച്ചുകൊന്ന വിദ്യാര്‍ത്ഥികള്‍ റിമാന്‍ഡില്‍
ഗുഡ്ഗാവ്: സഹപാഠിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് വിദ്യാര്‍ത്ഥികളെ 14 ദിവസത്തേയ്ക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കുട്ടികളെ ജൂവനൈല്‍ ഹോമിലേയ്ക്ക് മാറ്റാനും കോടതി ഉത്തരവിട്ടു. ഇവരുടെ രക്ഷാകര്‍ത്താക്കള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അശ്രദ്ധമായി തോക്ക് കൈവശംവെച്ചതിനാണ് കേസ്.....
ജോസഫിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
തൃശ്ശൂര്‍: കേരള കോണ്‍ഗ്രസ് ജോസഫ് ചെയര്മാന് പി.ജെ ജോസഫ് ഭൂമികയ്യേറിയെന്ന പരാതിയില്‍ അന്വേഷണത്തിന് തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. വിജിലന്‍സ് കോടതി ജഡ്ജി പി.ക്യു ബര്‍ക്കത്തലിയാണ് വിജിലന്‍സ് ഡറക്ടറോട് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്.മലയാള വേദി ചെയര്മാന് ജോര്‍ജ് വട്ടുകുളത്തിന്‍െറ പരാതിപരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.....
ശബരിമലയില്‍ അഞ്ച് പോലീസുകാരെ സസ്പെന്റ്ചെയ്തു
കോട്ടയം: ശബരിമലയില്‍ അഞ്ച് പോലീസുകാരെ സസ്പന്റ് ചെയ്തു. കെ.എ.പി അഞ്ചാം ബറ്റാലിയനിലെ പോലീസുകാരാണ് സസ്പെന്‍ഷനിലായത്. അയ്യപ്പ സേവാസംഘത്തിന്‍െറ വോളണ്ടിയര്‍മാരെ മര്‍ദ്ദിച്ചുവെന്ന ആരോപണത്തെതുടര്‍ന്നാണ് സസ്പന്ഷന്. ....
രഞ്ജിക്രിക്കറ്റ്: കേരളത്തിന് ജയം
സൂററ്റ്: രഞ്ജി ക്രിക്കറ്റ് മത്സരത്തില്‍ കേരളം ഒമ്പത് വിക്കറ്റിന് ഗുജറാത്തിനെ തോല്‍പ്പിച്ചു. അവസാനദിവസമായ ഇന്ന് ജയിക്കാന്‍ 47 വിക്കറ്റ് വേണമായിരുന്ന കേരളം ഒരുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. ക്യാപ്റ്റന്‍ സോണി ചെറുവത്തൂരിന്‍െറ അഞ്ച് വിക്കറ്റുകളാണ് കേരളത്തിന് ഇന്നലെ തുണയായത്. ....
അള്‍ജീരിയയിലെ സ്ഫോടനത്തിനുപിന്നില്‍ അല്‍ഖ്വെയ്ദ
അള്‍ജിയേഴ്സ്: അള്‍ജീരിയയിലെ ഇരട്ടസ്ഫോടനത്തിന്െറ ഉത്തരവാദിത്വം അല്‍ഖ്വെയ്ദ ഏറ്റെടുത്തു. അല്‍ഖ്വെയ്ദയുടെ വടക്കേ ആഫ്രിക്കന്വിഭാഗം ഒരു ഇസ്ലാമിസ്റ്റ് ഇന്റര്‍നെറ്റ് സൈറ്റില്‍ നല്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ളത്. രണ്ട് ചാവേറുകള്‍ ആക്രമണത്തിന് സജ്ജരായി നില്‍ക്കുന്നതിന്‍െറ ചിത്രവും വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്.....
ഫെഡറല്‍ പലിശനിരക്ക് കുറച്ചു: ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷ
മുബൈ: ഫെഡറല്‍ പലിശനിരക്ക് കുറച്ചതിനെതുടര്‍ന്ന് അമേരിക്കന്‍ ഒഹരി വിപണിയില്‍ വന്‍ ഇടിവ്. ഇന്ത്യന്‍ ഒഹരിവിപണിയില്‍ വന്‍മുന്നേറ്റം ഇതുണ്ടാക്കുമെന്നാണ് കരുതുന്നത്. ധനകാര്യസ്ഥാപനങ്ങളും വിദേശ ഫണ്ടുകളും ഇന്ത്യന്‍ ഓഹരിവിപണിയില്‍ നിക്ഷേപം നടത്താന്‍ സാധ്യതയുണ്ട്.ഭവനവായ്പാ രംഗത്തും പണയവായ്പാ മേഖലയിലും നിലനില്‍ക്കുന്ന പ്രശ്നങ്ങളില്‍നിന്ന് രക്ഷപ്പെടാനാണ് അമേരിക്ക പലിശനിരക്ക് കുറയ്ക്കാന്‍ നിര്‍ബന്ധിതരായത്.....
നരേന്ദ്രമോഡിക്കെതിരായ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: സൊറാബുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ നരേന്ദ്രമോഡിക്കെതിരായ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഗാനരചയിതാവ് ജാവേദ് അക്തര്‍, സെറാബുദ്ദീന്െറ സഹോദരന് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് പരിഗണിക്കുന്നത്. കൊലപാതകത്തില്‍ മോഡിയുടെ പങ്ക് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെനിയോഗിക്കണം, മോഡിയെ പ്രതിചേര്‍ക്കുക എന്നിവ ആവശ്യപ്പെടുന്നതാണ് ഹര്‍ജികള്‍.....
പെറുവിലെ മുന്‍പ്രസിഡന്റ് ഫ്യൂജിമോറിയ്ക്ക് ആറുവര്ഷംതടവ്
ലിമ: പെറുവിലെ മുന്‍ പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫ്യൂജിമോറിയെ ആറുവര്‍ഷത്തെ തടവിനും 92000 ഡോളര്‍ പിഴയടക്കാനും വിധിച്ചു. അധികാരം ദുര്‍വിനിയോഗം ചെയ്തതിനാണ് ശിക്ഷിച്ചത്. മുന്‍ ഇന്റലിജന്റ്സ് വിഭാഗം തലവന്‍െറ ഭാര്യ അഴിമതി നടത്തുന്നതുമായി ബന്ധപ്പെട്ട വീഡിയോ-ഓഡിയോ ടേപ്പുകള്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് അദ്ദേഹത്തിനെതിരെയുള്ള പ്രധാനആരോപണം.....
കാമുകിയെ കൊന്ന്ഭക്ഷിച്ച കേസിലെ പ്രതി ആത്മഹത്യചെയ്തു
മെക്സിക്കോ സിറ്റി: കാമുകിയെ കൊലപ്പെടുത്തി ഭക്ഷിച്ചകേസിലെ പ്രതി ജയിലില്‍ ജീവനൊടുക്കി. ജോസ് ലൂയിസ് കാല്വേയാണ് മെക്സിക്കോ സിറ്റി ജയിലിലെ സെല്ലില്‍ തൂങ്ങിമരിച്ചത് 2004 ലാണ്കേസിനാസ്പദമായ സംഭവം നടന്നത് . ജോസിന്‍െറ മുന്‍ കാമുകിയായ അലേജന്ദ്രയെ കാണാതിരുന്നതിനെതുടര്‍ന്ന് ഫ്ളാറ്റില്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.....
റിലയന്‍സ് കേരളത്തില്‍ ടവര്‍ എണ്ണം ഇരട്ടിയാക്കും
തൊടുപുഴ: നെറ്റ്വര്‍ക്ക് വികസനത്തിന്‍െറ ഭാഗമായി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് കേരളത്തില്‍ ടവറുകളുടെ എണ്ണം ഇരട്ടിയിലധികമാക്കുന്നു. ഇപ്പോഴുള്ള 611 ടവറുകള്‍ 1363 ആക്കിയാണ് വര്‍ധിപ്പിക്കുന്നത്. ഇതോടെ കേരളത്തിലെ 84 ശതമാനം ഗ്രാമങ്ങളിലും കവറേജ് ലഭ്യമാകുമെന്ന് റിലയന്‍സ് കമ്മ്യൂണിക്കേഷന്സിന്െറ കേരള സര്‍ക്കിള്‍ സി.....
ആവശ്യത്തിലധികം മരുന്ന് കുറിക്കുന്നത് നിയന്ത്രിക്കും
മരുന്നുകളുടെ പരസ്യം നിരോധിക്കും-മന്ത്രി തിരുവനന്തപുരം: ലോകാരാഗ്യേ സംഘടനയുടെ നിര്‍ദ്ദേശം മറികടന്ന് രോഗികള്‍ക്ക് ആവശ്യത്തിലധികം മരുന്നുകള്‍ എഴുതുന്നതിന് ഡോക്ടര്‍മാര്‍ക്ക് കര്‍ശന നിയന്ത്രണം വരുന്നു.സംസ്ഥാനത്തെ ചുരുക്കം ചില ഡോക്ടര്‍മാര്‍ അഞ്ച് മുതല്‍ 25 വരെ മരുന്നുകള്‍ ഔട്ട്പേഷ്യന്റ് വിഭാഗത്തിലെത്തുന്ന രോഗികള്‍ക്ക് എഴുതിക്കൊടുക്കുന്നതായി ഡ്രഗ്സ് കണ്‍ട്രോളറുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് ആരോഗ്യമന്ത്രി പി.....
കൂട്ടുത്തരവാദിത്വം: സര്‍ക്കാരിനെപ്പറ്റി അഭിപ്രായം മോശമായി-മുഖ്യമന്ത്രി
തിരുവനന്തപുരം: മന്ത്രിമാരുടെയും ഘടകകക്ഷി നേതാക്കളുടെയും പ്രസ്താവനകളും എതിര് പ്രസ്താവനകളും കാരണം സര്‍ക്കാരിനെതിരെ മോശപ്പെട്ട അഭിപ്രായമുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് സമ്മതിച്ചു.ഇത് അവസാനിപ്പിക്കാന്‍ നടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും അതിന് ഫലമുണ്ടാകുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തില്‍ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.....
അരവണക്ഷാമം രൂക്ഷം; സ്ഥിതി സ്ഫോടനാത്മകം
ശബരിമല: സന്നിധാനത്ത് ഭഗവാന്‍െറ പ്രസാദമായ അരവണ ആവശ്യത്തിന് കിട്ടാതെ ആയിരക്കണക്കിന് ഭക്തര്‍ മലയിറങ്ങുന്നു. മണ്ഡലക്കാല തീര്‍ഥാടനം തുടങ്ങി ഇരുപത്തഞ്ചുനാളായിട്ടും പരിഹരിക്കാനാവാത്ത അരവണ വിതരണത്തിലെ പ്രതിസന്ധി തീര്‍ഥാടകരിലും ഭക്തരിലും വൈകാരിക പ്രശ്നമായി നീറിപ്പിടിക്കുന്നു.....
കെ.ഇ.ആര്. പരിഷ്കരണം കരട് നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണം - ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍
കൊച്ചി: കേരള വിദ്യാഭ്യാസ നിയമങ്ങള്‍ പരിഷ്കരിക്കുന്നതു സംബന്ധിച്ച കരട് നിര്‍ദേശങ്ങള്‍ സ്കൂള്‍ മാനേജര്മാരടക്കമുള്ളവരുമായി ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. ആശങ്കയ്ക്ക് വകയില്ലെന്ന സര്‍ക്കാരിന്‍െറ വാദം അംഗീകരിക്കില്ലെന്ന് ബസേലിയോസ് മാര്‍ ക്ലീമിസ് മെത്രാപ്പോലീത്തയും ആര്‍ച്ച് ബിഷപ്പ് ജോസഫ് പൗവത്തിലും പറഞ്ഞു.....
സൈ്പസസ് പാര്‍ക്ക് നഷ്ടപ്പെടില്ലെന്ന് മന്ത്രി കരീം
തിരുവനന്തപുരം: ഇടുക്കി ജില്ലയില്‍ സ്ഥാപിക്കുന്ന സൈ്പസസ് പാര്‍ക്കിനുള്ള സ്ഥലമെടുപ്പ് നടപടികള്‍ ആരംഭിച്ചുവെന്നും സൈ്പസസ് പാര്‍ക്ക് കേരളത്തിന് നഷ്ടപ്പെടുന്ന പ്രശ്നമില്ലെന്നും മന്ത്രി എളമരം കരീം പത്രസമ്മേളനത്തില്‍ അറിയിച്ചു. സൈ്പസസ് പാര്‍ക്ക് കേന്ദ്ര പദ്ധതിയല്ല. അതിനാല്‍ കേന്ദ്ര വാണിജ്യ മന്ത്രി ജയറാം രമേഷ് പ്രസ്താവിച്ചതുപോലെ അത് നഷ്ടപ്പെടുന്ന പ്രശ്നം ഉദിക്കുന്നില്ല.....
ഗുജറാത്ത്:ആദ്യഘട്ടത്തില്‍ ബി.ജെ.പിക്ക് 48സീറ്റെന്ന് സ്റ്റാര്‍, സീ എക്സിറ്റ്പോളുകള്
ന്യൂഡല്‍ഹി:ഗുജറാത്ത് നിയമസഭയിലേക്ക് ചൊവ്വാഴ്ച നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. നേട്ടമുണ്ടാക്കുമെന്ന് രണ്ടുചാനലുകള്‍ നടത്തിയ എക്സിറ്റ്പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസ്സിന് മുന്‍തൂക്കമുണ്ടാകുമെന്ന് മറ്റൊരു ചാനലിന്‍െറ എക്സിറ്റ്പോള്‍ വിശകലനം പറയുന്നു.....
ഗുജറാത്ത്: ആദ്യഘട്ടത്തില്‍ 60 ശതമാനം പോളിങ്
ന്യൂഡല്‍ഹി: ഗുജറാത്തില്‍ ചൊവ്വാഴ്ച നടന്ന ആദ്യഘട്ടം പോളിങ്ങില്‍ 60 ശതമാനം പേര് വോട്ടു രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വക്താവ് ജെ.പി.പ്രകാശ് പറഞ്ഞു. സൗരാഷ്ട്ര,കച്ച്,തെക്കന്‍ ഗുജറാത്ത് എന്നീ മേഖലകളിലുള്ള 87 സീറ്റിലേക്കാണ് വോട്ടെടുപ്പ് നടന്നത്.....
ഹരിയാണയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ സഹപാഠികള്‍ സ്കൂളില്‍ വെടിവെച്ചുകൊന്നു
ഗുഡ്ഗാവ് (ഹരിയാണ): എട്ടാം ക്ലാസ് വിദ്യാര്‍ഥി സഹപാഠികളുടെ വെടിയേറ്റ് മരിച്ചു. ഗുഡ്ഗാവിലെ യൂറോ ഇന്റര്‍നാഷണല്‍ സ്കൂളിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്. അഭിഷേക് ത്യാഗി എന്ന വിദ്യാര്‍ഥിയാണ് സ്കൂള്‍ വരാന്തയില്‍ കൂട്ടുകാരുടെ വെടിയേറ്റു മരിച്ചത്.....
അദ്വാനിയെ ഉയര്‍ത്തിക്കാട്ടുന്നത് മോഡിയെ ഭയന്ന്-മന്മോഹന്
വഡോദര (ഗുജറാത്ത്): വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷനേതാവ് എല്‍.കെ. അദ്വാനിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാനുള്ള ബി.ജെ.പി.യുടെ തീരുമാനത്തിനു പിന്നില്‍ പാര്‍ട്ടിയിലെ ഉള്‍പ്പോരാണെന്ന് പ്രധാനമന്ത്രി മന്മോഹന് സിങ് അഭിപ്രായപ്പെട്ടു. ഗുജറാത്ത് തിരഞ്ഞെടുപ്പിനുശേഷം മോഡിയില്‍നിന്നു ഭീഷണിയുണ്ടായേക്കാമെന്നുള്ള ആശങ്ക കാരണമാണ് ബി.....
Subscribe to:
Posts (Atom)