Friday, January 30, 2009

കേരളത്തിന് മൂന്നുമാസത്തേക്ക് 57,000 മെട്രിക് ടണ്‍ അരി അനുവദിച്ചു


തിരുവനന്തപുരം: സംസ്ഥാനത്തിന് മൂന്നുമാസത്തേക്ക് 57,000 മെട്രിക് ടണ്‍ അരികൂടി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചതായി ഭക്ഷ്യവകുപ്പുമന്ത്രി സി.ദിവാകരന്‍ അറിയിച്ചു.

സംസ്ഥാനത്തെ ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ളവരുടെ ലിസ്റ്റില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ച അരിവിഹിതമാണ് താല്‍ക്കാലികമായി പുനഃസ്ഥാപിച്ചത്. പത്തൊന്‍പതിനായിരം മെട്രിക്ടണ്‍ വീതം മൂന്നുമാസമാണ് ഇവ വിതരണം ചെയ്യുന്നത്.

ഇതോടെ എ.പി.എല്‍. ലിസ്റ്റുകാര്‍ക്കുള്ള കേന്ദ്രവിഹിതം മാസംതോറും 47,000 മെട്രിക് ടണ്ണായി ഉയര്‍ന്നു.


ഫെഡറര്‍, സെറീന, സാഫിന ഫൈനലില്‍


ഡബിള്‍സില്‍ ഭൂപതി ഫൈനലില്‍, പേസ് സഖ്യം പുറത്ത്

മെല്‍ബണ്‍: പീറ്റ് സാംപ്രസിന്റെ ഗ്രാന്‍ഡ് സ്ലാം റെക്കോഡിനൊപ്പമെത്താന്‍ കുതിക്കുന്ന റോജര്‍ ഫെഡറര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ പുരുഷവിഭാഗം സിംഗിള്‍സ് ഫൈനലില്‍ കടന്നു. വനിതകളുടെ കിരീടത്തിനായി അമേരിക്കയുടെ സെറീന വില്യംസും റഷ്യയുടെ ദിനാര സാഫിനയും പോരാടും. പുരുഷവിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ മഹേഷ് ഭൂപതി-മാര്‍ക്ക് നോളസ് (ബഹാമസ്) സഖ്യം ഫൈനലിലെത്തിയപ്പോള്‍, ലിയാന്‍ഡര്‍ പേസും ലൂക്കാസ് ദൗഹി(ചെക്ക്)യും സെമിയില്‍ തോറ്റു. ജൂനിയര്‍ ആണ്‍കുട്ടികളില്‍ ഒന്നാം സീഡ് ഇന്ത്യയുടെ യൂക്കി ഭാംബ്രി സെമിയിലെത്തി.
കരിയറിന്റെ ശാപമെന്ന് ആന്‍ഡി റോഡിക് വിശേഷിപ്പിച്ചിട്ടുള്ള റോജര്‍ ഫെഡറര്‍ ഒരിക്കല്‍ക്കൂടി അദ്ദേഹത്തിന്റെ വഴിമുടക്കുകയായിരുന്നു സെമിയില്‍.....


ലാവലിന്‍: പ്രോസിക്യൂഷന്‍ അനുമതി നടപടികള്‍ നീളും


കൊച്ചി: ലാവലിന്‍ കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിക്കൊണ്ടുള്ള സിബിഐയുടെ അപേക്ഷയില്‍ സര്‍ക്കാരിന്റെ നടപടികള്‍ നീണ്ടുപോകാനാണ് സാധ്യത.

അനുമതി നല്‍കാനുള്ള നടപടികളില്‍ ഗവര്‍ണര്‍ക്കോ മന്ത്രിസഭയേ്ക്കാ സമയപരിധിയൊന്നും നിയമത്തില്‍ ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോയാല്‍ അതിന് എതിരെ സിബിഐക്ക് ഹൈക്കോടതിയെ സമീപിക്കാന്‍ തടസ്സമില്ല.

മുന്‍മന്ത്രി പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി ഗവര്‍ണറാണ് നല്‍കേണ്ടത്. മന്ത്രിയുടെയും മുന്‍ മന്ത്രിയുടെയും കാര്യത്തില്‍ ഗവര്‍ണറും ഉദ്യോഗസ്ഥരുടേതില്‍ സംസ്ഥാന ആഭ്യന്തരവകുപ്പും തീരുമാനിക്കണം. എന്നാല്‍ മന്ത്രിസഭയുടെ തീരുമാനം ആദ്യം വേണം. അതിന് ശേഷം തീരുമാനം പരിശോധിച്ച് ഗവര്‍ണര്‍ക്ക് വിധി എഴുതാം.....


ദേശീയതലത്തില്‍ സഖ്യത്തിനില്ല - കോണ്‍ഗ്രസ്‌


(+00121829+)ന്യൂഡല്‍ഹി: അടുത്ത തിരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ ഒരു സഖ്യത്തിനും കോണ്‍ഗ്രസ് മുതിരില്ലെന്ന് പ്രവര്‍ത്തകസമിതി യോഗത്തിനു ശേഷം ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി പറഞ്ഞു. ഇതിനര്‍ഥം യു.പി.എ. പിരിച്ചുവിടും എന്നല്ല - അദ്ദേഹം വ്യക്തമാക്കി.

ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങളനുസരിച്ച് അതതിടങ്ങളില്‍ തിരഞ്ഞെടുപ്പ് നീക്കുപോക്കുകള്‍ നടത്തുകയായിരിക്കും കോണ്‍ഗ്രസ് ചെയ്യുക. സംസ്ഥാനതലത്തിലുള്ള സീറ്റുവിഭജനചര്‍ച്ചകളാണ് നടത്തുക. തിരഞ്ഞെടുപ്പിനുശേഷമുള്ള സ്ഥിതി അവലോകനം ചെയ്തശേഷം 'സഖ്യ'ത്തിന്റെ സ്വഭാവം തീരുമാനിക്കും. സഖ്യം എന്നാല്‍ 'നമ്പരുകള്‍' എന്നാണ് അര്‍ഥം - ദ്വിവേദി പറഞ്ഞു.

പാര്‍ട്ടി പ്രസിഡന്റ് സോണിയാഗാന്ധിയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേര്‍ന്ന പ്രവര്‍ത്തകസമിതി യോഗം, തിരഞ്ഞെടുപ്പു പ്രകടനപത്രികയുടെ കരടുരൂപം ചര്‍ച്ചചെയ്തു.....


ഒബാമയുടെ പാക്കേജിന് പ്രതിനിധിസഭയുടെ അംഗീകാരം


വാഷിങ്ടണ്‍: അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപിച്ച 81,900 കോടി ഡോളറിന്റെ ഉത്തേജക പാക്കേജിന് യു.എസ്. പ്രതിനിധിസഭ അംഗീകാരം നല്‍കി.

ഒബാമ പ്രസിഡന്റായി അധികാരമേറ്റശേഷമുള്ള ആദ്യ സഭാ വിജയമാണിത്. 188നെതിരെ 244 വോട്ടുകള്‍ക്കാണ് പാക്കേജിന് അംഗീകാരം ലഭിച്ചത്. എന്നാല്‍ പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ കക്ഷിയില്‍ നിന്ന് ഒരൊറ്റ വോട്ടുപോലും ലഭിച്ചില്ല. സുപ്രധാന നയതീരുമാനങ്ങള്‍ക്ക് ഉഭയകക്ഷി പിന്തുണ ലഭിച്ചേക്കുമെന്ന ഒബാമയുടെ പ്രതീക്ഷയ്ക്ക് ഇത് തിരിച്ചടിയായി. പാക്കേജിന് പിന്തുണ നല്‍കാന്‍ റിപ്പബ്ലിക്കന്‍ കക്ഷി അംഗങ്ങളെ നേരിട്ട്കണ്ട് ഒബാമ അഭ്യര്‍ഥന നടത്തിയിരുന്നു.

ഒബാമയുടെ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ 11 അംഗങ്ങളും ബില്ലിനെ എതിര്‍ത്ത് വോട്ട്‌ചെയ്തു.....


ധനലക്ഷ്മി ബാങ്കിന് 35.20 കോടി രൂപ അറ്റാദായം


കൊച്ചി: നടപ്പു സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ ഒമ്പതുമാസക്കാലത്ത് ധനലക്ഷ്മി ബാങ്ക് 35.20 കോടി അറ്റാദായം കൈവരിച്ചു. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ അറ്റാദായം 19.03 കോടി രൂപയായിരുന്നു. അതായത് 84.97 ശതമാനം വളര്‍ച്ച. പ്രവര്‍ത്തനലാഭം ഇതേ കാലയളവില്‍ 34.95 കോടിയില്‍നിന്ന് 49.91 കോടി രൂപയായി. 42.80 ശതമാനം വര്‍ധന.

ഡിസംബറില്‍ അവസാനിച്ച മൂന്നാംപാദത്തില്‍ അറ്റാദായം 35.20 കോടിയായി. മൂലധന പര്യാപ്തത കഴിഞ്ഞ ഡിസംബറില്‍ 9.86 ശതമാനമായിരുന്നത് ഇത്തവണ 14.33 ശതമാനമായി.

ബാങ്കിന്റെ മൊത്ത വരുമാനത്തിലും ഗണ്യമായ വര്‍ധനയുണ്ട്. 2007 ഡിസംബറില്‍ 256.71 കോടി രൂപയായിരുന്ന മൊത്തവരുമാനം കഴിഞ്ഞ ഡിസംബറില്‍ 29.29 ശതമാനം വര്‍ധനയോടെ 331.....


'മില്യനയര്‍' നായിക ആഞ്ജലിനയെ കണ്ടപ്പോള്‍


(+00121834+)ഫ്രിഡ പിന്‍േറാ ആഹ്ലാദത്തിലാണ്. സ്‌ലം ഡോഗ് മില്യനയറിന് ലഭിച്ച ഓസ്‌കര്‍ നാമനിര്‍ദേശവും ചലച്ചിത്രത്തിലെ അഭിനയത്തിനു ലഭിച്ച പ്രശംസയും അവരെ തെല്ലൊന്നുമല്ല സന്തോഷിപ്പിക്കുന്നത്. അതിനിടയിലാണ് ഫ്രിഡ ഹോളിവുഡിലെ പ്രശസ്ത നടി ആഞ്ജലിന ഷൊലിയെ കണ്ടുമുട്ടിയത്. ക്രിറ്റിക്‌സ് ചോയ്‌സ് അവാര്‍ഡ്ദാനച്ചടങ്ങിനിടെയായിരുന്നു കൂടിക്കാഴ്ച.

വെള്ളിത്തിരയിലെ പരിചയസമ്പത്ത് കൈമുതലാക്കി ആഞ്ജലിന ഫ്രിഡയ്ക്ക് കുറേ ഉപദേശവും നല്‍കി. ആ കൂടിക്കാഴ്ചയെ ഫ്രിഡ ഇങ്ങനെ ഓര്‍ക്കുന്നു- ''എനിയ്ക്ക് കൂടുതല്‍ പറയാന്‍ വാക്കുകളില്ല. അവരെ നേരിട്ടുകണ്ടപ്പോള്‍ അമ്പരന്നുപോയി. എന്നാല്‍ അവരോടൊത്തുള്ള നിമിഷങ്ങള്‍ നന്നായിരുന്നു. പുതുമുഖങ്ങളോട് വളരെ അനുകൂലമായ സമീപനമാണ് അവര്‍ക്കുള്ളത്.....


ഐശ്വര്യ റായിയെ മധേപുര വിളിക്കുന്നു


തിരഞ്ഞെടുപ്പ് അടുത്തതോടെ താരങ്ങളുടെ മൂല്യം ചലച്ചിത്രരംഗത്ത് നിന്ന് പുറത്തേക്കും വ്യാപിച്ചു. സീറ്റുമായി താരങ്ങളുടെ പിറകേ പോകുന്ന പാര്‍ട്ടികളും സീറ്റില്‍ കണ്ണുവെയ്ക്കുന്ന താരങ്ങളും ഉത്തരേന്ത്യയില്‍ അസാധാരണ കാഴ്ചയല്ല. സഞ്ജയ്ദത്തിനെ സ്ഥാനാര്‍ഥിയാക്കും എന്നു പ്രഖ്യാപിച്ച സമാജ്‌വാദി പാര്‍ട്ടിയാണ് വീണ്ടും ഗോളടിച്ചത്. ഐശ്വര്യറായിയെ സ്ഥാനാര്‍ഥിയാക്കും എന്ന പ്രഖ്യാപനവുമായി കഴിഞ്ഞദിവസം പാര്‍ട്ടി വക്താക്കള്‍ വീണ്ടും രംഗത്തു വന്നു. സമാജ്‌വാദി പാര്‍ട്ടിക്ക് ബച്ചന്‍ കുടുംബവുമായുള്ള ബന്ധവും ഐശ്വര്യയുടെ താരപ്രഭാവവും കണക്കിലെടുത്താണ് എസ്.പി.യുടെ നീക്കം എന്ന് അഭിപ്രായമുണ്ട്. ബിഹാറിലെ മധേപുര മണ്ഡലത്തില്‍ ജനതാദള്‍ (യു) പ്രസിഡന്‍റ് ശരദ്‌യാദവിനെതിരെ ഐശ്വര്യയെ സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ മുമ്പില്‍ നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് തുള്‍സി സിങ് പറയുന്നത്.....


കൊച്ചിയില്‍ സ്പീഡ് ക്ലിയറിങ് ഫിബ്രവരി 2 മുതല്‍


കൊച്ചി: എറണാകുളം ബാങ്കേഴ്‌സ് ക്ലിയറിങ് ഹൗസില്‍ അംഗങ്ങളായ ബാങ്കുകളുടെ ഔട്ട്‌സ്റ്റേഷന്‍ ചെക്കുകള്‍ക്ക് സ്പീഡ് ക്ലിയറിങ് സംവിധാനം ഏര്‍പ്പെടുത്തുന്നു. ഫിബ്രവരി 2 മുതല്‍ ഇത് പ്രാബല്യത്തിലാകും. കോര്‍ ബാങ്കിങ് സംവിധാനമുള്ള ബാങ്കുകളുടെ ഏതു ശാഖയില്‍നിന്നും ഇഷ്യു ചെയ്യുന്ന ഔട്ട് സ്റ്റേഷന്‍ ചെക്കുകള്‍, ക്ലിയറിങ് ആവശ്യങ്ങള്‍ക്ക് പ്രാദേശിക ചെക്കുകള്‍ പോലെതന്നെ പരിഗണിക്കപ്പെടും.

സ്പീഡ് ക്ലിയറിങ് ഏര്‍പ്പെടുത്തുന്നതോടെ ഔട്ട് സ്റ്റേഷന്‍ ചെക്കുകള്‍ ക്ലിയറിങ് ഹൗസില്‍ എത്തിക്കുന്നതിന്റെ അടുത്തദിവസം ഇടപാടുകാരുടെ അക്കൗണ്ടില്‍ പണം ക്രെഡിറ്റ് ചെയ്യപ്പെടും. ഇതുമൂലം ഇടപാടുകാര്‍ക്ക് സമയലാഭം ഉണ്ടാവുകയും കളക്ഷന്‍ ചാര്‍ജില്‍ ഇളവു കിട്ടുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊട്ടടുത്ത ബാങ്ക് ശാഖയിലോ 0484-2371625, 0471-2332195 എന്നീ നമ്പരുകളിലോ ബന്ധപ്പെടാം.....


ഗാസ ഉപരോധം പിന്‍വലിക്കാന്‍ അബ്ബാസ് ഇടപെടണം - മിച്ചെല്‍


(+00121826+)റാമള്ള: ഗാസ അതിര്‍ത്തിയില്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കാന്‍ പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് ഇടപെടണമെന്ന് അമേരിക്കയുടെ പശ്ചിമേഷ്യന്‍ ദൂതന്‍ ജോര്‍ജ് മിച്ചെല്‍ ആവശ്യപ്പെട്ടു.

'ഗാസയിലേക്കുള്ള അനധികൃത ആയുധക്കടത്ത് തടയേണ്ടിയിരിക്കുന്നു. അതിന് അവശ്യസാധനങ്ങള്‍ ഗാസയിലെത്തിക്കാന്‍ നിയമാനുസൃതസംവിധാനം ഏര്‍പ്പെടുത്തണം. പലസ്തീന്‍ അതോറിറ്റിയുടെ പങ്കാളിത്തത്തോടെയാണ് അത് നടപ്പാക്കേണ്ടത്' -വ്യാഴാഴ്ച മഹമൂദ് അബ്ബാസുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം മിച്ചെല്‍ പറഞ്ഞു. ഹമാസ് ആയുധം സമാഹരിക്കുന്നത് തടയാനാണ് അതിര്‍ത്തിയില്‍ ഉപരോധമേര്‍പ്പെടുത്തിയതെന്നാണ് ഇസ്രായേലിന്റെ വാദം.

2006 ജൂണില്‍ ഹമാസ് പിടികൂടിയ ഇസ്രായേലി സൈനികന്‍ ഗിലാഡ് ഷലിതിനെ വിട്ടുകൊടുത്താല്‍ മാത്രമേ ഉപരോധം പിന്‍വലിക്കുകയുള്ളൂവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി യെഹൂദ് ഒല്‍മെര്‍ട്ട് കഴിഞ്ഞദിവസം മിച്ചെലുമായി നടത്തിയ ചര്‍ച്ചയ്ക്കിടെ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്.....


സജിമോഹന്‍ ഹെറോയിന്‍ കടത്തിയത് തീവണ്ടിമാര്‍ഗം


മുംബൈ: മുംബൈ ഭീകരവിരുദ്ധ സംഘത്തിന്റെ പിടിയിലായ ഐ.പി.എസ്. ഓഫീസര്‍ സജിമോഹന്‍ ചണ്ഡീഗഢില്‍നിന്ന് മുംബൈയിലേക്ക് ഹെറോയിന്‍ കടത്തിയത് രാജധാനി എക്‌സ്പ്രസ്സില്‍. മൂന്നുതവണയായാണ് നാര്‍ക്കോട്ടിക് സെല്‍ മുന്‍ മേധാവി കൂടിയായ സജിമോഹന്‍ മുംബൈയിലേക്ക് ലഹരിമരുന്നു കൊണ്ടുവന്നത്. രണ്ടുതവണ ഡല്‍ഹി- മുംബൈ രാജധാനി എക്‌സ്പ്രസ്സിലും ഒരുതവണ പുണെ വഴിയുമായിരുന്നു. ചോദ്യംചെയ്യലിനിടയിലാണ് സജി ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് എ.ടി.എസ്. ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ചണ്ഡീഗഢില്‍ നര്‍ക്കോട്ടിക് സെല്‍ മേധാവിയായിരുന്ന സമയത്ത് താന്‍ പിടിച്ചെടുത്ത 52 കിലോ ഹെറോയിനില്‍നിന്നു മാറ്റിയതാണ് മുംബൈയിലേക്ക് കടത്തിയ 39 കിലോ. പിടിച്ചെടുത്ത 52 കിലോയില്‍ എട്ടുകിലോ മാത്രമാണ് രേഖയില്‍ കാണിച്ചതെന്നും സജി സമ്മതിച്ചതായി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.....


ദേശീയ യൂത്ത്‌വോളി: കേരള ടീമുകള്‍ സെമിയില്‍


അങ്കമാലി: ദേശീയ യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കര്‍ണാടകയെ തകര്‍ത്ത് കേരള വനിതകളും ആന്ധ്രയെ തോല്പിച്ച് പുരുഷന്മാരും സെമിഫൈനലില്‍ കടന്നു. വ്യാഴാഴ്ച നടന്ന ക്വാര്‍ട്ടര്‍ഫൈനലില്‍ ഏകപക്ഷീയമായ മൂന്നു സെറ്റുകള്‍ക്കാണ് നിലവിലെ റണ്ണറപ്പുകളായ കേരളം കര്‍ണാടകയെ നിലംപരിശാക്കിയത്. സേ്കാര്‍ 25-9, 25-2, 25-12. വെള്ളിയാഴ്ച നടക്കുന്ന സെമിഫൈനലില്‍ കേരള വനിതകള്‍ ഛത്തീസ്ഗഢിനെ നേരിടും. പുരുഷന്മാര്‍ 25-17, 31-29 , 25-14 എന്ന സേ്കാറിനാണ് ആന്ധ്രയെ വീഴ്ത്തിയത്. ശനിയാഴ്ച നടക്കുന്ന സെമിയില്‍ കേരളം ഹരിയാനയെ നേരിടും.

കളംനിറഞ്ഞു കളിച്ച കേരള വനിതകളുടെ പ്രകടനത്തിനുമുന്നില്‍ കര്‍ണാടക നിഷ്പ്രഭരായി. കേരളത്തിനുവേണ്ടി ക്യാപ്റ്റന്‍ സൗമ്യ, അനില, ഷൈന, ബിജിന എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.....


ബസ് യാത്രാനിരക്കില്‍ ചെറിയ കുറവ് വരും


തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില കുറച്ചത് നാമമാത്രമായാണെങ്കിലും ഇതിന് ആനുപാതികമായി ബസ് യാത്രാനിരക്ക് കുറയ്ക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി മാത്യു ടി. തോമസ് അറിയിച്ചു. നാറ്റ്പാകിന്റെ നേതൃത്വത്തിലുള്ള പഠന സമിതിയുടെ റിപ്പോര്‍ട്ടിന് ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെന്നും മന്ത്രി അറിയിച്ചു. ഇതേസമയം ഇന്ധന വില കുറഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ടുണ്ടായ വിലക്കയറ്റം രൂക്ഷമായി തുടരുകയാണ്. വിപണിയില്‍ സര്‍ക്കാരിന്റെ ഇടപെടലുണ്ടായാല്‍ മാത്രം പരിഹരിക്കാവുന്ന ഈ പ്രശ്‌നം സംബന്ധിച്ച് സര്‍ക്കാര്‍തലത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല.

വില്പന നികുതി വെട്ടിക്കുറച്ചാണ് ചില സംസ്ഥാനങ്ങള്‍ വിലക്കയറ്റം നിയന്ത്രിച്ചിരുന്നത്. എന്നാല്‍ വരുമാനനഷ്ടം ചൂണ്ടിക്കാട്ടി കേരളം വില്പന നികുതിയില്‍ ഇളവ് അനുവദിച്ചിരുന്നില്ല.....


പീറ്റേഴ്‌സണ്‍ ഐ.പി.എല്ലിലെ കാശുകാരന്‍


മുംബൈ: ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍ ഐ.പി.എല്ലിലെ ഏറ്റവും ധനാഢ്യനായ താരമാകുമെന്ന് ഉറപ്പായി. ഫിബ്രവരി ആറിനു നടക്കുന്ന ലേലത്തില്‍ 6.3 കോടി രൂപയാണ് പീറ്റേഴ്‌സന്റെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം 7.3 കോടി രൂപയ്ക്ക് ലേലത്തില്‍പ്പോയ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനിയുടെ പേരിലാണ് ഇപ്പോഴത്തെ റെക്കോഡ്.
വിന്‍ഡീസിനെതിരെ ടെസ്റ്റ് മത്സരങ്ങളില്‍ കളിക്കേണ്ടതിനാല്‍, 21 ദിവസം മാത്രമേ ഇംഗ്ലണ്ട് താരങ്ങള്‍ ഐ.പി.എല്ലില്‍ കളിക്കൂ. അതിനാല്‍ കളിക്കുന്ന മത്സരങ്ങളുടെ എണ്ണമനുസരിച്ചാകും ഇവരുടെ പ്രതിഫലം. 21 ദിവസത്തിനിടെ പീറ്റേഴ്‌സന് ആറ് മത്സരം കളിക്കാനാകും. ഒരു മത്സരത്തില്‍ കളിച്ചാല്‍ 42 ലക്ഷത്തോളം രൂപ പ്രതിഫലം ലഭിക്കും.....


1200 കോടിയുടെ ജലനിധി പദ്ധതികള്‍; പൊതുടാപ്പുകള്‍ വീണ്ടും


തിരുവനന്തപുരം: ജലവിഭവ വകുപ്പ് അടുത്ത സാമ്പത്തികവര്‍ഷം ജലനിധി പദ്ധതിയിലൂടെ 1200 കോടി രൂപയുടെ പുതിയ ശുദ്ധജല വിതരണ പദ്ധതികള്‍ നടപ്പാക്കും. നിലവില്‍ കേരള വാട്ടര്‍ അതോറിട്ടിയുടെ ശുദ്ധജല വിതരണമില്ലാത്ത ഗ്രാമങ്ങളിലാണ് പുതിയ പദ്ധതി നടപ്പാക്കുക. ലോകബാങ്ക് ധനസഹായത്തോടെ നടപ്പാക്കുന്ന ഈ പദ്ധതി വരുന്ന മെയില്‍ത്തന്നെ 400 ഗ്രാമപ്പഞ്ചായത്തുകളില്‍ തുടക്കംകുറിക്കും. പദ്ധതിയിലൂടെ പൊതുടാപ്പുകള്‍ തിരിച്ചുവരും.

നിലവില്‍ ജലനിധി നടപ്പാക്കുന്ന ശുദ്ധജലവിതരണ പദ്ധതികളിലെ ഗുണഭോക്തൃവിഹിതത്തില്‍ ഗണ്യമായ കുറവുവരുത്തിയായിരിക്കും പുതിയ പദ്ധതി നടപ്പാക്കുക. നിലവിലുള്ള പദ്ധതികളിലെ ഗുണഭോക്തൃവിഹിതം 15 ശതമാനമാണ്. ഇത് പുതിയ പദ്ധതിയില്‍ 10 ശതമാനമായി കുറയ്ക്കാനും പട്ടികജാതി - പട്ടികവര്‍ഗ്ഗക്കാര്‍, മത്സ്യബന്ധന തൊഴിലാളികള്‍, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ എന്നിവരുടെ നിലവിലുള്ള ഗുണഭോക്തൃവിഹിതം പകുതിയായി കുറയ്ക്കാനുമാണ് സര്‍ക്കാരിന്റെ തീരുമാനം.....


കൈക്കൂലി വാങ്ങുന്നതിനിടെ ബി.ജെ.പി. എം.എല്‍.എ. അറസ്റ്റില്‍


ബാംഗ്ലൂര്‍: കൈക്കൂലി വാങ്ങുന്നതിനിടയില്‍ ബി.ജെ.പി. എം.എല്‍.എ.യെ ബാംഗ്ലൂരില്‍ ലോകായുക്ത പോലീസ് അറസ്റ്റ്‌ചെയ്തു. കര്‍ണാടകത്തിലെ കെ.ജി.എഫില്‍നിന്നുള്ള ഭരണകക്ഷി എം.എല്‍.എ.യായ വൈ.സമ്പങ്കിയെയാണ് വ്യാഴാഴ്ച എം.എല്‍.എ. ഹോസ്റ്റലില്‍ ലോകായുക്ത പിടികൂടിയത്. അതേസമയം കൈക്കൂലിക്കേസില്‍ അറസ്റ്റിലായ സമ്പങ്കിയെ ബി.ജെ.പി.യില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

കെ.ജി.എഫ്. ആന്‍േറര്‍സണ്‍പേട്ടിലെ വ്യാപാരിയായ ഹുസൈന്‍മുയീന്‍ ഫാറൂഖ് എന്നയാളില്‍നിന്ന് 50,000 രൂപയും നാലര ലക്ഷം രൂപയുടെ ചെക്കും വാങ്ങുന്നതിനിടയിലായിരുന്നു അറസ്റ്റ്. പൊതുപ്രവര്‍ത്തകരുടെ അഴിമതി തടയല്‍ നിയമമനുസരിച്ചാണ് സമ്പങ്കിയെ അറസ്റ്റ്‌ചെയ്തതെന്ന് ലോകായുക്ത ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ പറഞ്ഞു. എം.....


മുംബൈ ആക്രമണം: അന്വേഷണറിപ്പോര്‍ട്ട് ഉടനെന്ന് പാകിസ്താന്‍


ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ കൈമാറിയ രേഖകളെക്കുറിച്ച് നടത്തിയ അന്വേഷണത്തിന്റെ പ്രാഥമികറിപ്പോര്‍ട്ട് രണ്ടുമൂന്നു ദിവസത്തിനകം പുറത്തുവിടുമെന്ന് പാകിസ്താന്‍ ആഭ്യന്തരമന്ത്രാലയ ഉപദേഷ്ടാവ് റഹ്മാന്‍ മാലിക് അറിയിച്ചു. അതേസമയം ഇന്ത്യ നല്‍കിയ തെളിവുകള്‍ക്ക് പാകിസ്താനുമായി ബന്ധമില്ലെന്നാണ് അന്വേഷണസംഘത്തിന്റെ അവകാശവാദമെന്ന് 'ഡോണ്‍ ന്യൂസ്' ചാനല്‍ റിപ്പോര്‍ട്ടുചെയ്തു.

മുംബൈ ഭീകരാക്രമണം ആസൂത്രണംചെയ്തത് പാകിസ്താനിലല്ലെന്ന് അവകാശപ്പെടുന്ന പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ജനവരി അഞ്ചിനുതന്നെ പൂര്‍ത്തിയായതായാണ് വിവരം. മൂന്നംഗ അന്വേഷണസംഘത്തിന്റെ പ്രാഥമികറിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ റഹ്മാന്‍ മാലിക് വിസമ്മതിച്ചു.....


നേരിയ കുറവ്‌


മുംബൈ: ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് വിഭാഗത്തില്‍ ജനവരി കോണ്‍ട്രാക്ടുകളുടെ അവസാന ദിവസമായ വ്യാഴാഴ്ച ഓഹരിവിപണിയില്‍ നേരിയ കുറവ്. സെന്‍സെക്‌സ് 21.19 പോയിന്റ് കുറഞ്ഞ് 9236.28ല്‍ അവസാനിച്ചപ്പോള്‍ നിഫ്റ്റി 25.55 പോയിന്റ് താഴ്ന്ന് 2823.95ല്‍ ക്ലോസ്സ് ചെയ്തു. തുടക്കത്തില്‍ സെന്‍സെക്‌സ് 9379.68 വരെ ഉയര്‍ന്നിരുന്നു. ഇന്ധനവില കുറച്ചത് വിപണിക്ക് അനുകൂലമായെങ്കിലും പണപ്പെരുപ്പം തുടര്‍ച്ചയായ രണ്ടാമത്തെ ആഴ്ചയും ഉയര്‍ന്നത് പ്രതികൂല ഘടകമായി. അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധിക്ക് ശമനമേകാന്‍ 82,500 കോടി ഡോളറിന്റെ പാക്കേജ് കൊണ്ടുവന്നത് വിപണിയെ തുണച്ചതുമില്ല.

ജെപി അസോസിയേറ്റ്‌സ്, മാരുതി സുസുക്കി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്‌സ്, ഇന്‍ഫോസിസ് തുടങ്ങിയവയ്ക്ക് വില കയറിയപ്പോള്‍ ഡിഎല്‍എഫ്, ഭാരതി എയര്‍ടെല്‍, വിപ്രോ, ഭെല്‍, റിലയന്‍സ് കമ്യൂണിക്കേഷന്‍, എല്‍ ആന്‍ഡ് ടി, റാന്‍ബാക്‌സി, എസ്ബിഐ, സണ്‍ഫാര്‍മ തുടങ്ങിയവയ്ക്ക് വില കുറഞ്ഞു.....


ബ്രാഞ്ജലീനയുടെ യു.എന്‍.കുടുംബം


ഹോളിവുഡ് സൂപ്പര്‍താരങ്ങള്‍ ബ്രാഡ് പിറ്റും ആഞ്ജലീന ഷൊലിയും ജപ്പാനിലെത്തിയത് മഴവില്‍ കുടുംബവുമായാണ്്. താരദമ്പതിമാരും ആറുമക്കളും. ബ്രാഡ് പിറ്റ്-ആഞ്ജലീന ഷൊലി ദമ്പതിമാരെയും ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ജനിച്ച മക്കള്‍ ആറുപേരെയും ഒന്നിച്ചുകാണുന്നതുതന്നെ അപൂര്‍വം. തന്റെ പുതിയ സിനിമ ക്യൂരിയസ് കെയ്‌സ് ഓഫ് ബെഞ്ചമിന്‍ ബട്ടന്റെ റിലീസിങ്ങുമായി ബന്ധപ്പെട്ടാണ് ബ്രാഞ്ജലീനയെന്ന് വിനോദവ്യവസായം ആദരവോടെ വിളിക്കുന്ന ദമ്പതിമാര്‍ സകുടുംബമെത്തിയത്. ഇതാദ്യമായാണ് താരകുടുംബത്തിന്റെ പൂര്‍ണചിത്രം കിട്ടുന്നതെന്ന് പപ്പരാസിലോകം അഭിപ്രായപ്പെടുന്നു. ദമ്പതിമാരുടെ ഇരട്ടക്കുട്ടികള്‍ ആദ്യമായാണ് പൊതുവെദിയിലെത്തുന്നത്.
അനാഥാലയങ്ങളില്‍നിന്ന് ദത്തെടുക്കപ്പെട്ട മൂന്നുകുട്ടികളടക്കം ആറുപേരാണ് ബ്രാഞ്ജലീനമാര്‍ക്ക് മക്കള്‍.....


'കൈറ്റ്‌സ് ' മാലെദ്വീപില്‍


ഹൃത്വിക് റോഷന്റെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കൈറ്റ്‌സ്. ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം മാലെദ്വീപിലാണ് തുടങ്ങിയിരിക്കുന്നത്. ഇതിനായി സംവിധായകന്‍ അനുരാഗ് ബസുവിന്റെ നേതൃത്വത്തിലുള്ള സംഘം മാലെദ്വീപില്‍ എത്തിക്കഴിഞ്ഞു. മാലെദ്വീപിലെ ബീച്ചുകളില്‍ ഹൃത്വിക്കും മെക്‌സിക്കന്‍ താരം ബാര്‍ബറ മോറിയും അഭിനയിക്കുന്ന ഗാനരംഗമാണ് പ്രധാനമായും ചിത്രീകരിക്കുക. കടലിലും കരയിലുമാണ് ഗാനരംഗ ചിത്രീകരണം.
ഫിബ്രവരിയില്‍ മാലെദ്വീപില്‍ എത്താനായിരുന്നു ആദ്യം കൈറ്റ്‌സ് സംഘം തീരുമാനിച്ചിരുന്നത്. ചില സാങ്കേതിക പ്രശ്‌നങ്ങളാല്‍ ചിത്രീകരണം നേരത്തെയാക്കി. ഇതിനു ശേഷം മുംബൈയിലും ചില രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തും. അതിനായി ബാര്‍ബറ മോറി മുംബൈയില്‍ എത്തുന്നുണ്ട്.....