Thursday, October 30, 2008

പ്ലാറ്റുഫോമില്‍ ഭക്ഷണവില്‍പന: നിരോധനം പിന്‍വലിച്ചു


കൊച്ചി: റെയില്‍വേ പ്ലാറ്റുഫോമില്‍ ഭക്ഷണസാധനങ്ങള്‍ കൊണ്ട് നടന്ന വില്‍പ്പന നടത്തുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഐ ആര്‍ സി ടി സി പിന്‍വലിച്ചു. തിരുവനന്തപുരം, പാലക്കാട്, സേലം റെയില്‍വേ ഡിവിഷനുകളില്‍ നവംബര്‍ ഒന്നുമുതലായിരുന്നു നിരോധനം.

തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നിരോധനം പിന്‍വലിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ തീരുമാനിച്ചത്.


പാര്‍ട്ട് ടെം ജീവനക്കാര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന് കോടതി


ന്യൂഡല്‍ഹി: പാര്‍ട്ട് ടെം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പഞ്ചായത്ത് തലം അടക്കമുള്ള തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച പഞ്ചാബിലെ സര്‍ദഗഡ് സ്വദേശി ചെട്ട് റാമിന്റെ സര്‍ക്കാര്‍ ജോലി തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയിരുന്നു. ഈ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് കോടതിയുടെ ഉത്തരവ്.

പാര്‍ട്ട് ടെം ജീവനക്കാര്‍ക്ക് ലഭിക്കുന്നതും സര്‍ക്കാരിന്റെ ശമ്പളമാണെന്നിരിക്കെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് നിയമപരമായി ന്യായീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.


ജയലളിതക്ക് നേരെ കല്ലേറ്, അക്രമികള്‍ക്കെതിരെ ലാത്തിചാര്‍ജ്


ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും എ ഐ എ ഡി എം കെ ജനറല്‍ സെക്രട്ടറിയുമായ ജയലളിതക്ക് നേരെ കല്ലേറുണ്ടായി. പരിക്കേറ്റിട്ടില്ല. രാമനാഥപുരത്തിനടുത്ത് പശുംപോണ്‍ എന്ന ഗ്രാമത്തില്‍ വെച്ചാണ് സംഭവം.

അവിടെ ഒരു പരിപാടിയില്‍ പങ്കെടുക്കാനായി വന്നിറങ്ങുകയായിരുന്ന ജയലളിതയുടേതടക്കം മൂന്ന് വാഹനങ്ങള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. തുടര്‍ന്ന് സമീപത്ത് തടിച്ചുകൂടിയ ജനങ്ങള്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. അക്രമികള്‍ക്കെതിരെ കണ്ണീര്‍വാതകവും പ്രയോഗിച്ചു.

ലാത്തിച്ചാര്‍ജില്‍ മൂന്ന് പോലീസുകാര്‍ ഉള്‍പ്പെടെ പത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.


യു.പിക്കാരനായ ജേര്‍ണലിസ്റ്റിനെ മുംബൈയില്‍ ക്രൂരമായി മര്‍ദ്ദിച്ചു


മുംബൈ: ഉത്തര്‍പ്രദേശുകാരനായ ജേര്‍ണലിസ്റ്റിനെ മുംബൈയില്‍ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചു. നിര്‍ഭയ് പാഥിക് ടാബ്ലോയിഡിന് വേണ്ടി ജോലി ചെയ്യുന്ന ദീനാനാഥ് തിവാരിയാണ് എം.എന്‍.എസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിനിരയായത്.

മലാദിന് കിഴക്ക് കുരാര്‍ ഗ്രാമത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനായി പോയവേളയിലാണ് ആക്രമണമുണ്ടായത്. എം.എന്‍.എസ് പ്രവര്‍ത്തകര്‍ കുരാര്‍ ഗ്രാമത്തില്‍ കുടിയേറി പാര്‍ക്കുന്ന ഉത്തരേന്ത്യക്കാരെ ആക്രമിക്കുന്ന വിവരം അറിഞ്ഞ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു തിവാരി. ഫോട്ടോ എടുക്കുന്നത് ശ്രദ്ധയില്‍ പെട്ട 15 ഓളം പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് അയാളെ മര്‍ദ്ദിച്ചു.

ഭഗവതി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന തിവാരിയുടെ നില ഗുരുതരമാണ്.....


ഭൂകമ്പത്തില്‍ പാകിസ്താനില്‍ മരിച്ചവരുടെ എണ്ണം 215 ആയി


ഇസ്‌ലാമബാദ്: പാകിസ്താനില്‍ ബലൂച്ചിസ്ഥാന്‍ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 215 ആയി. രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഇന്നും മൃതദേഹങ്ങള്‍ കണ്ടെടുത്തു. കൂടുതല്‍ പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ടാവാമെന്ന നിഗമനത്തിലാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള സൈന്യം.

മലനിരകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഹെലിക്കോപ്ടറുകളും സഹായത്തിനുണ്ട്. ഏകദേശം 20,000 പേരാണ് ഭവനരഹിതരായത്. ബലൂച്ചിസ്ഥാനിലെ സിയാറത്ത് പ്രദേശത്ത് താപനില പൂജ്യത്തിനും താഴെയാണ്. ഇവിടെ വീട് നഷ്ടപ്പെട്ട ആയിരക്കണക്കിന് ആളുകളാണ് തുറസ്സായ സ്ഥലത്ത് രാത്രി തങ്ങുന്നത്.


ഇന്ത്യന്‍ കപ്പല്‍ കമ്പോഡിയന്‍ കപ്പലുമായി കൂട്ടിയിടിച്ചു


മുംബൈ: തെക്കന്‍ കൊറിയയില്‍ ഇന്ത്യന്‍ ചരക്കുകപ്പല്‍ എം.ടി ദേശ്‌വിരാട് കംബോഡിയന്‍ ചെറുകപ്പലുമായി കൂട്ടിയിടിച്ചു. കപ്പലിലുളള 36 ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ചില ജീവനക്കാര്‍ക്ക് നിസാര പരിക്കേറ്റു.

തെക്കന്‍ കൊറിയയിലെ ബുസാനില്‍ വെച്ച് ഇന്നു രാവിലെയായിരുന്നു സംഭവം നടന്നത്. ഇതിനെത്തുടര്‍ന്ന് അന്വേഷണ വിധേയമായി കപ്പല്‍ ബുസാനില്‍ നിര്‍ത്തിയിട്ടു.


കശ്മീരില്‍ ബസ്സ് കൊക്കയിലേക്ക് മറിഞ്ഞ് 5 മരണം


ജമ്മു: കശ്മീരില്‍ ബസ്സ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ചു പേര്‍ മരിച്ചു. 20-പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

കിഷ്ത്‌വാറില്‍ നിന്ന് ഡോഡയിലേക്ക് പോയ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ചെനാബ് തടാകത്തിന് സമീപമുള്ള മലയിടുക്കിലേക്കാണ് ബസ്സ് മറിഞ്ഞത്. ബസ്സ് പൂര്‍ണ്ണമായും തകര്‍ന്നു.


ഉത്തര്‍പ്രദേശുകാരന്റെ കൊല: 6-പേര്‍ അറസ്റ്റില്‍


മുംബൈ:ഖൊപ്പോളിയില്‍ നിന്ന് മുംബൈയിലേക്ക് കൂട്ടുകാരോടൊപ്പം ട്രെയിനില്‍ വരികയായിരുന്ന ഉത്തര്‍പ്രദേശുകാരനായ ഒരു യുവാവിനെ അടിച്ചുകൊന്ന കേസില്‍ ആറുപേരെ അറസ്റ്റു ചെയ്തു. ഖൊപ്പോളി സ്വദേശികളായ വികാസ് വാഗ്മരെ, മനോജ് ആര്‍ പാലണ്ടെ, അവിനാഷ് ഡോന്‍ഗ്രെ, അജയ് ഡി ഹഡാപ്, സഞ്ജയ് ഹഡാപ്, കേത്തന്‍ ഹഡാപ് എന്നിവരാണ് അറസ്റ്റിലായത്. ഇതിലൊരാള്‍ കോളേജ് വിദ്യാര്‍ത്ഥിയാണ്.

25കാരനായ ധരംദേവാണ് മര്‍ദനത്തില്‍ മരണമടഞ്ഞത്. ഒക്ടോബര്‍ 19ന് റെയില്‍വേ ബോര്‍ഡ് പരീക്ഷയെഴുതാന്‍ വന്ന ഉത്തരേന്ത്യക്കാരെ അടിച്ചോടിക്കുകയും ബസ്സില്‍ തോക്കേന്തി ഭീഷണിമുഴക്കിയ ബിഹാറി യുവാവിനെ തിങ്കളാഴ്ച മുംബൈ പോലീസ് വെടിവെച്ചുവീഴ്ത്തുകയും ചെയ്ത സംഭവങ്ങള്‍ ഉണ്ടാക്കിയ വിവാദങ്ങള്‍ കെട്ടടങ്ങുംമുമ്പാണ് യു.....


ശബരിമല മേല്‍ശാന്തി നിയമനം ഹൈക്കോടതി ശരിവെച്ചു


കൊച്ചി: ശബരിമലയില്‍ നടത്തിയ മേല്‍ശാന്തി നിയമനം ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവെച്ചു. മേല്‍ശാന്തി നിയമനം സംബന്ധിച്ച് നിലവിലുള്ള ചട്ടങ്ങള്‍ പരിഷ്‌കരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

ശബരിമല, മാളികപ്പുറം എന്നിവിടങ്ങളില്‍ മേല്‍ശാന്തിമാരായി യഥാക്രമം തിരുവനന്തപുരം മരുതുംകുഴി തെക്കേടത്ത് മനയില്‍ എന്‍ വിഷ്ണുനമ്പൂതിരി, ചെങ്ങന്നൂര്‍ ഇടനാട് താമരമംഗലത്ത് എന്‍ ശ്രീകുമാര ശര്‍മ്മ എന്നിവരെ നേരത്തെ തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ മേല്‍ശാന്തി പട്ടികയില്‍ യോഗ്യതയില്ലാത്തവര്‍ കയറിക്കൂടിയെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി കോടതിയുടെ പരിഗണയിലുണ്ടായിരുന്നതിനാല്‍ നിയമനം നടന്നിരുന്നില്ല.

കോടതി നിര്‍ദ്ദേശപ്രകാരം ദേവസ്വം വിജിലന്‍സ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ മേല്‍ശാന്തി നിയമനം ശരിവെക്കുകയായിരുന്നു.....


ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്


കോഴിക്കോട്: ബസ് ഓപ്പറേറ്റേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബസ്സുടമകള്‍ ഇന്ന് സൂചനാ പണിമുടക്ക് നടത്തുന്നു. സമരം മിക്കവാറും പൂര്‍ണമാണ്.

ദേശസാല്‍കൃത റൂട്ടുകളില്‍ പെര്‍മിറ്റ് പുതുക്കി നല്കണമെന്നാവശ്യപ്പെട്ടാണ് സമരം. തങ്ങളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെങ്കില്‍ നവംബര്‍ 11 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചിട്ടുണ്ട്.


പലിശ നിരക്ക് കുറച്ചിട്ടും അമേരിക്കന്‍ വിപണി താഴോട്ട്‌


ന്യൂയോര്‍ക്ക്: സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് അരശതമാനം വീണ്ടും കുറച്ചു. ഒന്നര ശതമാനമായിരുന്ന പലിശ ഒരു ശതമാനമായാണ് കുറച്ചത്. എന്നാല്‍ നിരക്ക് കുറച്ചത് വിപണിയില്‍ പ്രതിഫലിച്ചില്ല.

ഡൗജോണ്‍സ് 74.16 പോയിന്റ് കുറഞ്ഞ് 8990 ലാണ് ക്ലോസ് ചെയ്തത്. നാസ്ഡാക്കിലെ ഇടിവ് 7.74 പോയിന്റിന്റെയായിരുന്നു. നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയില്‍ ഡൗജോണ്‍സ് ചൊവ്വാഴ്ച കുതിച്ചുകയറിയിരുന്നു.


എന്‍.ഡി.എഫ് പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് തോക്ക് കണ്ടെടുത്തു


കണ്ണൂര്‍: ഇരിട്ടിയില്‍ എന്‍.ഡി.എഫ് പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് തോക്ക് കണ്ടെത്തി.

നാസര്‍ എന്ന കമറുദ്ദീന്റെ വീട്ടില്‍ നിന്നാണ് അത്യാധുനിക തോക്ക് കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് നാസറിന്റെ സഹായികളായ ശിഹാബ്, ഷിയാസ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നാസറിന് തീവ്രവാദ ബന്ധമുണ്ടോ എന്ന് വിശദമായി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.


വെങ്ങാനൂര്‍ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു


കൊച്ചി: അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ വെങ്ങാനൂര്‍ ചന്ദ്രശേഖരന്‍ നായര്‍(67) അന്തരിച്ചു.

മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ഒരാഴ്ചയായി ചികിത്സയിലായിരുന്നു.

തിരുവനന്തപുരം ബാറിലെ അഭിഭാഷകനും സംസ്ഥാന ബാര്‍ കൗണ്‍സില്‍ അംഗവുമായിരുന്നു ചന്ദ്രശേഖരന്‍ നായര്‍.

ബാര്‍ കൗണ്‍സില്‍ അച്ചടക്കസമിതി അധ്യക്ഷനായ അദ്ദേഹം 41 വര്‍ഷം തിരുവനന്തപുരം ബാറിലും മൂന്ന് വര്‍ഷത്തിലധികം ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്തിട്ടുണ്ട്.

1988-92ല്‍ ജില്ലാ ഗവ.പ്ലീഡറായിരുന്നു.

സി.പി.ഐയുടെ നോമിനിയായാണ് ചന്ദശേഖരന്‍ നായര്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായി സ്ഥാനമേറ്റത്.


പാചകവാതക വില ഉടന്‍ കുറച്ചേക്കും


ന്യൂഡല്‍ഹി: അസംസ്‌കൃത എണ്ണയുടെ വില വീപ്പയ്ക്ക് 60 ഡോളറിന് അടുത്തെത്തിയ സാഹചര്യത്തില്‍ രാജ്യത്ത് പാചകവാതക വില കുറയ്ക്കാന്‍ കേന്ദ്രം ആലോചിക്കുന്നു. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തില്‍ ആദ്യ ഘട്ടമായി സാധാരണക്കാരനെ നേരിട്ട് ബാധിക്കുന്ന പാചകവാതക വിലയില്‍ കുറവ് വരുത്താനാണ് നീക്കം.

ഇതിന്റെ രണ്ടാം ഘട്ടമായി തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കും. ഈ വര്‍ഷം ജൂണിലാണ് പാചകവാതക വില സിലണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചത്. ഇത് പൂര്‍ണമായോ അല്ലെങ്കില്‍ ഭാഗികമായോ പിന്‍വലിക്കാം എന്ന നിര്‍ദേശമാണ് ഉയര്‍ന്നിരിക്കുന്നത്.


ചെങ്ങറ സമരം രമ്യമായി പരിഹരിക്കണം: ഉമ്മന്‍ചാണ്ടി


തിരുവനന്തപുരം: ചെങ്ങറ സമരം രമ്യമായി പരിഹരിക്കണമെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സമരക്കാരുമായി ചര്‍ച്ച നടത്തണം.

മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനുമായി ക്ലിഫ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെങ്ങറ പ്രശ്‌നത്തില്‍ മൂന്നാമത്തെ തവണയാണ് താന്‍ മുഖ്യമന്ത്രിയെ കാണുന്നതെന്നു പറഞ്ഞ ഉമ്മന്‍ ചാണ്ടി പ്രശ്‌നപരിഹാരത്തിന് ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ടെന്ന് സൂചിപ്പിച്ചു.

ചെങ്ങറയില്‍ ഒരിക്കലെങ്കിലും സന്ദര്‍ശനം നടത്തിയാല്‍ സമരക്കാര്‍ സുഖജീവിതം നയിക്കുകയാണെന്ന പ്രസ്താവന നടത്തിയതില്‍ മുഖ്യമന്ത്രി ഖേദം പ്രകടിപ്പിക്കുമെന്ന് ഉറപ്പാണ്.

ഭൂമിക്കായി സമരം നടത്തുന്നവരും ജോലി നഷ്ടപ്പെട്ട തൊഴിലാളികളും തമ്മില്‍ സംഘര്‍ഷമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടികളെടുക്കണം.....


അരുണാചലില്‍ മണ്ണിടിച്ചിലില്‍ 12 മരണം


ഇറ്റാനഗര്‍: അരുണാചലില്‍ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 12 പേര്‍ മരിച്ചു. വെള്ളപ്പൊക്കത്തില്‍ ഒരു വാന്‍ മലയിടുക്കിലേക്ക് മറിഞ്ഞ് എട്ട് പേരെ കാണാതായിട്ടുണ്ട്. നിരവധി വീടുകള്‍ തകര്‍ന്നു. കഴിഞ്ഞ നാല് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ അരുണാചലിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. ഉരുള്‍പൊട്ടലില്‍ 150 ഓളം വീടുകള്‍ ഒലിച്ചുപോയി. പലയിടങ്ങളിലും റോഡ് തകര്‍ന്നു. രക്ഷാപ്രവര്‍ത്തനം നടന്നുവരുന്നു. മഴയുടെ ശക്തികുറയാത്തത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. സൈന്യവും രംഗത്തുണ്ട്.


ഗംഭീറിന് ഡബിള്‍, ലക്ഷ്മണിന് സിംഗിള്‍; ഇന്ത്യ കുതിക്കുന്നു


ന്യൂഡല്‍ഹി: ഇന്ന് വി.വി.എസ് ലക്ഷ്മണിന്റെ സെഞ്ച്വറിയ്ക്കു പിന്നാലെ ഗൗതം ഗംഭീര്‍ ഡബിള്‍ സെഞ്ച്വറി നേടിയതോടെ ഡല്‍ഹി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുന്നു. മൂന്ന് വിക്കറ്റിന് 296 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ നാല് വിക്കറ്റിന് 434 റണ്‍സെടുത്തിട്ടുണ്ട്.

133 റണ്‍സുമായി ലക്ഷ് മണും അഞ്ച് റണ്‍സുമായി സൗരവ് ഗാംഗുലിയുമാണ് ക്രീസില്‍. 206 റണ്‍സെടുത്ത ഗൗതം ഗംഭീറിന്റെ വിക്കറ്റ് ആണ് ഇന്ത്യയ് ക്ക് ഇന്ന് നഷ് ടപ്പെട്ടത്. ടെസ്റ്റില്‍ ലക്ഷ്മന്റെ 13 ാം സെഞ്ചുറി നേടിയപ്പോള്‍ ഗൗതം ഗംഭീറിന്‍േറത് കരിയറിലെ ആദ്യത്തെ ഡബിള്‍ സെഞ്ച്വറിയാണ്. ഉച്ചഭക്ഷണത്തിന് മുമ്പുള്ള ഒറ്റ സെഷനില്‍ ഇന്ത്യ അടിച്ചുകൂട്ടിയത് 98 റണ്‍സാണ്.....


ഗംഭീറിനും വാട്‌സണുമെതിരെ അച്ചടക്കനടപടിയുണ്ടാകും


ഡല്‍ഹി: ഗൗതം ഗംഭീറിനും ഷെയ്ന്‍ വാട്‌സണുമെതിരെ അച്ചടക്ക നടപടിയുണ്ടാകാന്‍ സാധ്യത. ഡല്‍ഹി ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം കളിക്കിടെ വാക്കേറ്റം നടത്തിയതിനാണ് നടപടി വരുന്നത്. വാട്‌സണെതിരെ ഐ.സി.സി ലെവല്‍ 1 പ്രകാരവും ഗംഭീറിനെതിരെ ലെവല്‍ 2 പ്രകാരവുമാണ് കുറ്റം ചുമത്തിയിട്ടുള്ളത്.

വാട്‌സണ് മാച്ച് ഫീസിന്റെ 50 ശതമാനം പിഴയും ഗംഭീറിന് ഒരു ടെസ്റ്റില്‍ നിന്ന് അല്ലെങ്കില്‍ രണ്ട് ഏകദിനങ്ങളില്‍ നിന്ന് സസ്‌പെന്‍ഷന്‍ വരെ ലഭിക്കാന്‍ സാധ്യതയുണ്ട്. ഇരുവരേയും ഐ.സി.സി മൊഴി നല്‍കാന്‍ വിളിപ്പിച്ചിട്ടുണ്ട്.


ഇന്ത്യയുടെ നിലപാട് മൂലം റോട്ടര്‍ഡാം കണ്‍വെന്‍ഷന്‍ പ്രതിസന്ധിയില്‍


റോം: എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പടെയുള്ള കീടനാശിനികളെ മനുഷ്യജീവന് അപകടമായവയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ ഇന്ത്യ.

'കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ്'ന്റെ റോട്ടര്‍ഡാം കണ്‍വെന്‍ഷനില്‍
കയറ്റുമതി, ഇറക്കുമതി രാജ്യങ്ങള്‍ തമ്മില്‍ വാണിജ്യം ചെയ്യുന്ന രാസവസ്തുക്കളുടെ അപകടശേഷിയെപ്പറ്റി സുതാര്യമായ ആശയവിനിമയം ഉണ്ടാകണമെന്ന് നിഷ്‌കര്‍ഷിക്കുന്ന (*00012224പ്രയര്‍ ഇന്‍ഫോംഡ് കണ്‍സന്റ്(പി.ഐ.സി.)*) പട്ടികയില്‍ ക്രിസോറ്റൈല്‍ ആസ്‌ബെസ്റ്റോസ്, എന്‍ഡോസള്‍ഫാന്‍ എന്നിവ ഉള്‍ക്കൊള്ളിക്കുന്നതിനെതിരെയാണ് ഇന്ത്യന്‍ പ്രതിനിധിസംഘത്തിന്റെ തലവന്‍ പരിസ്ഥിതി-വനം വകുപ്പ് അഡീഷണല്‍ സെക്രട്ടറി ആര്‍.എച്ച്.ഖവാജ വിയോജിപ്പ് പ്രകടിപ്പിച്ചത്.

എന്‍ഡോസള്‍ഫാന്‍ മനുഷ്യാരോഗ്യത്തിന് അപകടമാണെന്നതിന് മതിയായ രേഖകളില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.....


അസമില്‍ സ്‌ഫോടന പരമ്പര: 32 പേര്‍ കൊല്ലപ്പെട്ടു


18 സേ്ഫാടനങ്ങള്‍
രാവിലെ 11.30നും 12.15നും ഇടയില്‍
ഉള്‍ഫയെ സംശയം
സേ്ഫാടനം മുഖ്യമന്ത്രിയുടെ വസതിക്ക് സമീപവും

ഗുവാഹാട്ടി: അസമിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടന പരമ്പര. തലസ്ഥാനമായ ഗുവഹാട്ടി, അപ്പര്‍ അസം എന്നിവടങ്ങളിലായി 18 സ്‌ഫോടനങ്ങളാണ് നടന്നത്. ആദ്യ റിപ്പോര്‍ട്ടുകള്‍ പ്രകാരം 32 പേര്‍ കൊല്ലപ്പെടുകയും 100 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊക്രാജാറിലെ സ്‌ഫോടനത്തില്‍ മാത്രം 15 പേര്‍ മരിച്ചു.

(+01218945+)ഗുവഹാട്ടിയില്‍ ഡിസ്പൂര്‍ റോഡ്, പാന്‍ ബസാര്‍, ഫാന്‍സി ബസാര്‍ എന്നിവടങ്ങിലാണ് പൊട്ടിത്തെറിയുണ്ടായത്. ഗുവഹാട്ടി ജില്ലാ കോടതിയിലും ബൊംബ് പൊട്ടി. ഇതിന് പുറമേ ബാങ്കയ്‌ഗോണ്‍, കൊക്രാജാര്‍, ബാര്‍പെറ്റ ജില്ലകളിലും സ്‌ഫോടനങ്ങള്‍ നടന്നു.....